പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പരാജ്; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കാൻ അയാളെത്തി

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ഗാനം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു
പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പരാജ്; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കാൻ അയാളെത്തി

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന പുഷ്പ: ദ റൂളിലെ ആദ്യഗാനം പുറത്തുവിട്ടു. ടി സീരീസിന്റെ യൂട്യൂബ് ചാനലുകളിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. നാല് മിനിറ്റ് ദൈർഘ്യമുളള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ഗാനം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയിൽ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ വലിയ കാത്തിരുപ്പിലുമാണ്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റർ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതിൽ ഉൾപ്പെടും എന്നാണ് സൂചനകൾ.

പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പരാജ്; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കാൻ അയാളെത്തി
നിവിൻ പോളി ബാക്ക് ഇൻ ആക്ഷൻ; 'മലയാളി ഫ്രം ഇന്ത്യ' പറയുന്നത് ഡീപ്പ് പൊളിറ്റിക്സോ?, പ്രേക്ഷക പ്രതികരണം

അതേസമയം പുഷ്പ 3 ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സിനിമയ്ക്ക് പുഷ്പ 3 റോറ് എന്നാണ് പേരിട്ടിരിക്കുന്നതും എന്നും അഭ്യൂഹങ്ങളുണ്ട്. പുഷ്പ 2 ന് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എന്നും സൂചനകളുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com