'അവന്റെ പോക്ക് ശരിയല്ല, ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവാണവൻ'; 'മലയാളി ഫ്രം ഇന്ത്യ' ടീസർ

റിലീസിന് ചെയ്തു കഴിഞ്ഞാൽ മാത്രമേ ഏത് ഴോണ്‍റെയിലാണ് ചിത്രം എന്നത് പറയാൻ സാധിക്കൂ
'അവന്റെ പോക്ക് ശരിയല്ല, ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവാണവൻ'; 'മലയാളി ഫ്രം ഇന്ത്യ' ടീസർ

ആൽപ്പറമ്പിൽ ഗോപി എന്ന ഒരു സാധരണ മലയാളിയുടെ കഥയുമായി എത്തുകയാണ് നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രാധാന കഥാപാത്രങ്ങളാകുന്ന 'മലയാളി ഫ്രം ഇന്ത്യ'. 'ജന ഗണ മന' എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ഫൺ എന്റർടെയ്നർ മെയ് ഒന്നിനാണ് റിലീസിനെത്തുന്നത്. റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കോമഡി പടമായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ മൊത്തം ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ പുതിയ ടീസർ. റിലീസിന് ചെയ്തു കഴിഞ്ഞാൽ മാത്രമേ ഏത് ഴോണ്‍റെയിലാണ് ചിത്രം എന്നത് പറയാൻ സാധിക്കൂ.

'അവന്റെ പോക്ക് ശരിയല്ല, ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവാണവൻ'; 'മലയാളി ഫ്രം ഇന്ത്യ' ടീസർ
'അതേ സിനിമ, അതേ മാജിക്, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര'; ആരാധകരുടെ ആവേശം കണ്ട് വിദ്യാസാഗർ

കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. ജെയ്ക്സ് ബിജോയ്, പ്രവീൺ നിനൻ എന്നിവരുടെ സംഗീത സംവിധാനത്തിൽ അഭിജിത്ത് അനിൽകുമാറാണ് പാടിയിരിക്കുന്നത്. 'പ്രേമലു'വിലെ ഹിറ്റ് ഗാനങ്ങൾക്ക് വരികളെഴുതിയ സുഹൈൽ കോയയാണ് 'ദ വേൾഡ് ഓഫ് ഗോപി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിസിസ്റ്റ്.

നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ഡിജോയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. നിവിനൊപ്പം അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com