'അതേ സിനിമ, അതേ മാജിക്, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര'; ആരാധകരുടെ ആവേശം കണ്ട് വിദ്യാസാഗർ

'ഒരിക്കലും മറക്കാൻ കഴിയാത്ത ഈ യാത്രയുടെ ഭാഗാമാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണ് ഞാൻ'
'അതേ സിനിമ, അതേ മാജിക്, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര'; ആരാധകരുടെ ആവേശം കണ്ട് വിദ്യാസാഗർ

റീ റിലീസ് 'ഗെത്താ'ക്കി മാറ്റിക്കൊണ്ട് വിജയ് ചിത്രം 'ഗില്ലി' ബോക്സ് ഓഫീസിൽ കോടികൾ നേടുകയാണ്. ഇന്ത്യയിലും വിദേശത്തുമായി കളക്ഷൻ വാരിക്കൂട്ടിയ തങ്ങളുടെ സിനിമ കാണാൻ എത്തിയ സംഗീത സംവിധായകൻ വിദ്യാസാഗർ വലിയ ആഹ്ലാദത്തിലാണ്. 20 വർഷങ്ങൾക്ക് മുൻപ് താൻ ഈണം പകർന്ന പാട്ടിന് ഇന്ന് തിയേറ്റിൽ ഉയരുന്ന വിസിലടികളുടെയും ഡാൻസിന്റെയും മേളം തന്റെ ഹൃദയം നിറയ്ക്കുന്നു എന്നാണ് വിദ്യാസാഗർ പറയുന്നത്.

അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഗില്ലി കാണാൻ പോയപ്പോഴുണ്ടായ പ്രേക്ഷകരുടെ ആരവം സംഗീത സംവിധായകൻ പങ്കുവെച്ചത്. '20 വർഷങ്ങൾക്ക് ശേഷം, അതേ സിനിമ, അതേ മാജിക്, കാലങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ ഈ ആഹ്ലാദത്തിൽ മനസ് നിറഞ്ഞു. ഒരിക്കലും മറക്കാൻ കഴിയാത്ത ഈ യാത്രയുടെ ഭാഗാമാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണ് ഞാൻ,' എന്നായിരുന്നു വിദ്യാസാഗർ കുറിച്ചത്.

അതേസമയം, ഒരു വാരത്തിനുള്ളിൽ ഗില്ലി 20 കോടിയിലധികം രൂപയാണ് നേടിയത്. തമിഴകത്തെ റീ റിലീസുകളിൽ 20 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണ് ഗില്ലി. 320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‍യുടെ ആദ്യ സിനിമ കൂടിയായിരുന്നു.

ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

'അതേ സിനിമ, അതേ മാജിക്, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര'; ആരാധകരുടെ ആവേശം കണ്ട് വിദ്യാസാഗർ
ഓർമ്മകളിൽ എന്നും ഇർഫാൻ കഹാനി

Related Stories

No stories found.
logo
Reporter Live
www.reporterlive.com