ഈ കോംബോ പൊളിക്കും; അജയന്റെ ചങ്ങാതിയായി കെ പി സുരേഷ്; 'എ ആർ എമ്മി'ലെ ബേസിലിന്റെ ക്യാരക്ടർ പോസ്റ്റർ

വലിയ കണ്ണടയും ഒരു വശത്തേക്ക് ചീകിയൊതുക്കിയ മുടിയും നീണ്ട കൃതാവും താഴേക്ക് നീട്ടിയിരിക്കുന്ന മീശയുമൊക്കെയായി അടിമുടി വ്യത്യസ്ത ഗെറ്റപ്പിലാണ് ബേസിൽ എത്തുന്നത്
ഈ കോംബോ പൊളിക്കും; അജയന്റെ ചങ്ങാതിയായി കെ പി സുരേഷ്; 'എ ആർ എമ്മി'ലെ ബേസിലിന്റെ ക്യാരക്ടർ പോസ്റ്റർ

ടൊവിനോ തോമസ് മൂന്ന് കഥാപാത്രങ്ങളിലായി എത്തുന്ന അജയന്റെ രണ്ടാം മോഷണത്തിലെ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. ബേസിലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കെ പി സുരേഷ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വലിയ കണ്ണടയും ഒരു വശത്തേക്ക് ചീകിയൊതുക്കിയ മുടിയും നീണ്ട കൃതാവും താഴേക്ക് നീട്ടിയിരിക്കുന്ന മീശയുമൊക്കെയായി അടിമുടി വ്യത്യസ്ത ഗെറ്റപ്പിലാണ് ബേസിൽ എത്തുന്നത്.

ബേസിലിന്റെ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും എ ആർ എമ്മിലേതെന്ന് ക്യാരക്ടർ പോസ്റ്റർ ഉറപ്പ് നൽകുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗിനിടെയിൽ വള്ളം തുഴയുന്ന ബേസിലിന്റെ ഒരു വീഡിയോ ജന്മദിനാശംസകൾ നേർന്നുകൊണ്ട് ടൊവിനോ രാവിലെ പങ്കുവെച്ചിരുന്നു. 'ഡിയർ ഫ്രണ്ട്' എന്ന സിനിമയ്ക്ക് ശേഷമാണ് ബേസിലും ടൊവിനോയും വീണ്ടുമൊരു സിനിമയിൽ ഒന്നിക്കുന്നത്.

തീവ്രതയും നർമ്മവും തമ്മിൽ ബാലൻസ് ചെയ്തുകൊണ്ട് കെ പി സുരേഷ് എന്ന കഥാപാത്രമായി ബേസിൽ ജോസഫ് എആർഎമ്മിൽ അജയനൊപ്പം അവിസ്മരണീയമായ നിമിഷങ്ങളാണ് നൽകാൻ പോകുന്നത്. . ചിയോത്തിക്കാവിൻ്റെ ലോകത്തേക്ക് ആവേശം കൊണ്ടുവരാൻ ഡൈനാമിക് ജോഡികൾ ഇതാ. ജന്മദിനാശംസകൾ, ബേസിൽ എന്നാണ് ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചത്.

ജിതിൻ ലാൽ സംവിധാനത്തിലൊരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം പൂർണമായും 3ഡിയിലാണ് ഒരുങ്ങുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ് ഇത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞിക്കെളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ ആണ് ടോവിനോ തോമസ് ചിത്രത്തിലെത്തുന്നത്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

ഈ കോംബോ പൊളിക്കും; അജയന്റെ ചങ്ങാതിയായി കെ പി സുരേഷ്; 'എ ആർ എമ്മി'ലെ ബേസിലിന്റെ ക്യാരക്ടർ പോസ്റ്റർ
'വാട്ട് ആ ഡിസാസ്റ്റർ ഗോപി....; ഗോപിയുടെ ലോകത്തെ കുറിച്ച് 'മലയാളി ഫ്രം ഇന്ത്യ', ലിറിക്കൽ വീഡിയോ

Related Stories

No stories found.
logo
Reporter Live
www.reporterlive.com