'വാട്ട് ആ ഡിസാസ്റ്റർ ഗോപി....; ഗോപിയുടെ ലോകത്തെ കുറിച്ച് 'മലയാളി ഫ്രം ഇന്ത്യ', ലിറിക്കൽ വീഡിയോ

നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്
'വാട്ട് ആ ഡിസാസ്റ്റർ ഗോപി....;  ഗോപിയുടെ ലോകത്തെ കുറിച്ച് 'മലയാളി ഫ്രം ഇന്ത്യ', ലിറിക്കൽ വീഡിയോ

ആൽപ്പറമ്പിൽ ഗോപി എന്ന ഒരു സാധരണ മലയാളിയുടെ കഥയുമായി എത്തുകയാണ് നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രാധാന കഥാപാത്രങ്ങളാകുന്ന 'മലയാളി ഫ്രം ഇന്ത്യ'. 'ജന ഗണ മന' എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ഫൺ എന്റർടെയ്നർ മെയ് ഒന്നിനാണ് റിലീസിനെത്തുന്നത്. ഇപ്പോഴിതാ 'ദ വേൾഡ് ഓഫ് ഗോപി' എന്ന ലിറിക്കൽ വീഡിയോ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്.

ജെയ്ക്സ് ബിജോയ്, പ്രവീൺ നിനൻ എന്നിവരുടെ സംഗീത സംവിധാനത്തിൽ അഭിജിത്ത് അനിൽകുമാറാണ് പാടിയിരിക്കുന്നത്. 'പ്രേമലു'വിലെ ഹിറ്റ് ഗാനങ്ങൾക്ക് വരികളെഴുതിയ സുഹൈൽ കോയയാണ് 'ദ വേൾഡ് ഓഫ് ഗോപി'യുടെയും ലിറിസിസ്റ്റ്. സിനിമയുടെ ടീസറിനും ആദ്യഗാനത്തിനുമെല്ലാം മികച്ച പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചിരുന്നു.

നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ഡിജോയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. നിവിനൊപ്പം അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

'വാട്ട് ആ ഡിസാസ്റ്റർ ഗോപി....;  ഗോപിയുടെ ലോകത്തെ കുറിച്ച് 'മലയാളി ഫ്രം ഇന്ത്യ', ലിറിക്കൽ വീഡിയോ
'ധ്യാനിനെ ഒരു ഇന്റർവ്യൂ സ്റ്റാറായാണ് എല്ലാവരും കാണുന്നത്, പക്ഷെ അതല്ല അയാൾ'; ഡിജോ ജോസ് ആന്റണി

Related Stories

No stories found.
logo
Reporter Live
www.reporterlive.com