'എട മോനേ ലൈസൻസൊണ്ടോ ? ഇല്ലെങ്കി എന്റെ ലൈസൻസ് അമ്പാൻ്റടുത്തുണ്ട് അത് വാങ്ങിച്ചോ...'

രംഗണ്ണന്റെ യഥാർത്ഥ പേര് രഞ്ജിത്ത് ഗംഗാധരൻ എന്നാണ്
'എട മോനേ ലൈസൻസൊണ്ടോ ? ഇല്ലെങ്കി എന്റെ ലൈസൻസ് അമ്പാൻ്റടുത്തുണ്ട് അത് വാങ്ങിച്ചോ...'

ഫഹദ് ഫാസിലിന്റെ എക്കാലത്തെയും ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ 'ആവേശം'. രംഗണ്ണൻ തിയേറ്ററുകളിൽ ആറാടി കൊണ്ടിരിക്കുമ്പോൾ സോഷ്യൽ മീഡിയകളിലും ട്രൻഡിങ് ആയി മാറികൊണ്ടിരിക്കുകയാണ് ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളും. 'എട മോനേ ലൈസൻസൊണ്ടോ ? ഇല്ലെങ്കില്‍ എന്റെ ലൈസൻസ് അമ്പാൻ്റടുത്തുണ്ട് അത് വാങ്ങിച്ചോ' എന്ന് രംഗണ്ണന്റെ മറുപടി തിയേറ്ററുകളെ ഇളക്കി മറിച്ചിരുന്നു.

ചിത്രത്തിലെ രംഗയുടെ ലൈസൻസാണ് നാട്ടിലെ പ്രധാന സംസാര വിഷയം ഇപ്പോൾ. സംവിധായകൻ ജിതു മാധവനാണ് ചിത്രത്തിലെ രംഗയുടെ ലൈസൻസ് പങ്കുവെച്ചിരിക്കുന്നത്. രംഗയുടെ യഥാർത്ഥ പേര് രഞ്ജിത്ത് ഗംഗാധരൻ എന്നാണ്. കർണാടകയാണ് രംഗയ്ക്ക് ലൈസൻസ് നൽകിയിരിക്കുന്നത്.

'എട മോനേ ലൈസൻസൊണ്ടോ ? ഇല്ലെങ്കി എന്റെ ലൈസൻസ് അമ്പാൻ്റടുത്തുണ്ട് അത് വാങ്ങിച്ചോ...'
'ഇൻസ്റ്റഗ്രാമിലും എന്നോട് ആർക്കും ലൈക്ക് ഇല്ല'; കരിങ്കാളിയെ വീണ്ടും വൈറലാക്കി രംഗണ്ണൻ

വിഷു റിലീസായെത്തിയ ആവേശം തിയേറ്ററുകളെ ആവേശം കൊള്ളിച്ച് മുന്നേറുകയാണ്. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. അതേസമയം, ജിതു മാധവന്‍ ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 50 കോടി രൂപയില്‍ അധികം ചിത്രം നേടിയിരിക്കുകയാണ്. ആഗോളതലത്തില്‍ ആവേശം അഞ്ച് ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ ഇടം നേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com