'ഇൻസ്റ്റഗ്രാമിലും എന്നോട് ആർക്കും ലൈക്ക് ഇല്ല'; കരിങ്കാളിയെ വീണ്ടും വൈറലാക്കി രംഗണ്ണൻ

രംഗണ്ണൻ ചെയ്തതോടെ കരിങ്കാളി വീണ്ടും വൈറലാകുകയാണ്
'ഇൻസ്റ്റഗ്രാമിലും എന്നോട് ആർക്കും ലൈക്ക് ഇല്ല'; കരിങ്കാളിയെ വീണ്ടും  വൈറലാക്കി രംഗണ്ണൻ

ആവേശം തിയേറ്ററുകളിൽ ആറാടി കൊണ്ടിരിക്കുമ്പോൾ സോഷ്യൽ മീഡിയകളിലും ട്രൻഡിങ് ആയി മാറികൊണ്ടിരിക്കുകയാണ് ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളും. 'ഇൻസ്റ്റഗ്രാമിലും എന്നോട് ആർക്കും ലൈക്ക് ഇല്ല' എന്ന് പറഞ്ഞു വിഷമിച്ച രംഗണ്ണന്റെ കരിങ്കാളി റീൽ ഇപ്പോൾ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഈ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ റീല്‍ മേളമായിരുന്നു. ഇപ്പോള്‍ രംഗണ്ണനും ചെയ്തതോടെ കരിങ്കാളി വീണ്ടും വൈറലാവുകയാണ്.

'കരിങ്കാളിയല്ലേ' എന്ന് തുടങ്ങുന്ന ഭക്തി ഗാനത്തിന് വരികളെഴുതിയത് കണ്ണൻ മംഗലത്തും സംഗീതം നിർവഹിച്ചത് ഷൈജു അവറാനുമാണ്. ഫഹദ് ഈ പാട്ടിനു റീൽ ചെയ്ത വൈറലാക്കിയതോടെ പാട്ടിന്റെ പൂർണ രൂപം തേടി നിരവധി പേരാണ് യൂട്യൂബിൽ സെർച്ച് ചെയ്തിട്ടുള്ളത്. 8 മില്യൺ വ്യൂസിന് അടുതെത്തിയിരിക്കുകയാണ് യൂട്യൂബിൽ പാട്ടിപ്പോൾ. നേരത്തെ ട്രെൻഡിങ് ആയിരുന്ന 'എള്ളോളം തരി പൊന്നെന്തിനാ' എന്ന ഗാനവും ഇവർ തന്നെയായിരുന്നു ചിട്ടപ്പെടുത്തിയത്.

ആവേശത്തിലെ 'ഇല്ലുമിനാറ്റി' എന്ന ഗാനവും സോഷ്യല്‍ മീഡിയ റിലുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. പാട്ടിന് ചുവട് വെച്ചും രംഗയെ പോലെ ഡ്രസ് ചെയ്തുമെല്ലാം ഇന്‍സ്റ്റഗ്രാമേറ്റെടുത്തിരിക്കുകയാണ് രംഗയേയും സുഷിന്റെ ചടുലതയുള്ള താളങ്ങളേയും. ഒരു ലക്ഷത്തിലധികം റീലുകളാണ് ഇല്ലുമിനാറ്റി എന്ന ഗാനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരുങ്ങിയത്.

സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. അതേസമയം, ജിതു മാധവന്‍ ചിത്രം കേരളാ ബോക്സ്ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 50 കോടി രൂപയില്‍ അധികം ചിത്രം നേടിയിരിക്കുകയാണ്. ആഗോളതലത്തില്‍ ആവേശം അഞ്ചു ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ ഇടം നേടിയത്. ഫഹദിന്റെ എക്കാലത്തെയും വൻ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com