'ബിബി മോന്റെ മുറിയൊക്കെ ആക്ച്വലി ഒരു ആശ്രമമായിരുന്നു, അത് ബോയ്സ് ഹോസ്റ്റലാക്കി'; ആവേശം കലാസംവിധായിക

'ഒരു തുള്ളി അഴുക്ക് പോലുമില്ലാത്ത വെള്ള നിറത്തിലുള്ള ആശ്രമമായിരുന്നു അത്, സോ ഡിവൈൻ'
'ബിബി മോന്റെ മുറിയൊക്കെ ആക്ച്വലി ഒരു ആശ്രമമായിരുന്നു, അത് ബോയ്സ് ഹോസ്റ്റലാക്കി'; ആവേശം കലാസംവിധായിക

മലയാള സിനിമയ്ക്ക് ഇത് ആവേശത്തിന്റെ മാസമാണ്. തിയേറ്ററുകളിൽ രംഗയും പിള്ളേരും ആറാടുമ്പോൾ സിനിമയിലെ ഓരോ രംഗങ്ങളും ഡയലോഗുകളും മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. ഒരു ബോയ്സ് ഹോസ്റ്റലിൽ ആരംഭിക്കുന്ന കഥ പിന്നീട് രംഗയുടെ ലോകത്തിലേക്ക് എത്തുമ്പോൾ അത് തിയേറ്ററുകളിൽ ചിരിയുടെ ആവേശമാണ് തീർക്കുന്നത്. ഇപ്പോഴിതാ രംഗയുടെ ലോകം ഒരുക്കിയതിന്റെ വിശേഷങ്ങൾ റിപ്പോർട്ടർ ടിവിയുമായി പങ്കുവെക്കുകയാണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ അശ്വിനി കാലേ.

നമ്മൾ ഒരു ലോകം ഒരുക്കാനാണ് ശ്രമിച്ചത്. ഈ സിനിമ കണ്ടാൽ മനസ്സിലാകും ഇത് രംഗയുടെ ലോകമാണ്. ഈ ലോകം മുഴുവൻ രംഗയ്ക്ക് ചുറ്റുമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അയാളുടെ എല്ലാ പ്രവർത്തികളും അൽപ്പം ഓവറാണ്. അയാളുടെ വീട് ആയാലും മയൂരി ബാർ ആയാലും എല്ലാത്തിലും അത് പ്രകടമാകണം. അത് മനസ്സിൽ കണ്ടുകൊണ്ടാണ് എല്ലാം ഡിസൈൻ ചെയ്തത് എന്ന് അശ്വിനി കാലേ പറയുന്നു.

മയൂരി ബാറും ഗോഡൗണുകളും ഉൾപ്പടെ എല്ലാം പൂർണ്ണമായി സെറ്റാണ്. അതിൽ ഒന്നും തന്നെ ഒറിജിനൽ ആയിട്ടില്ല. സിനിമയിൽ കുട്ടികളെ രംഗ കൊണ്ടുവന്നു താമസിപ്പിക്കുന്ന വീട് ഒഴികെ ബാക്കിയെല്ലാം സെറ്റിട്ടതാണ് എന്ന് അശ്വിനി പറഞ്ഞു.

'ബിബി മോന്റെ മുറിയൊക്കെ ആക്ച്വലി ഒരു ആശ്രമമായിരുന്നു, അത് ബോയ്സ് ഹോസ്റ്റലാക്കി'; ആവേശം കലാസംവിധായിക
'ആവേശത്തിലെ എടാ മോനെ... വന്നതിന് കാരണം നസ്രിയ'; യാദൃശ്ചിക സംഭവത്തെ കുറിച്ച് ജിതു മാധവൻ

സിനിമയുടെ ആദ്യ രംഗങ്ങളിൽ കാണിക്കുന്ന ബോയ്സ് ഹോസ്റ്റൽ ഒരുക്കിയതിന്റെ ഓർമ്മകളും അശ്വിനി പങ്കുവെച്ചു. 'ബോയ്സ് ഹോസ്റ്റൽ യഥാർത്ഥത്തിൽ ഒരു സ്വാമിയുടെ ആശ്രമമായിരുന്നു. ഒരു തുള്ളി അഴുക്ക് പോലുമില്ലാത്ത വെള്ള നിറത്തിലുള്ള ആശ്രമമായിരുന്നു അത്, സോ ഡിവൈൻ. അതിനെ അടിമുടി മാറ്റി ബോയ്സ് ഹോസ്റ്റലാക്കുകയായിരുന്നു,' എന്ന് അശ്വിനി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com