'ആവേശത്തിലെ എടാ മോനെ... വന്നതിന് കാരണം നസ്രിയ'; യാദൃശ്ചിക സംഭവത്തെ കുറിച്ച് ജിതു മാധവൻ

'എടാ മോനെ എന്ന ഡയാലോഗ് യാദൃശ്ചികമായി സംഭവിച്ചതാണ്'
'ആവേശത്തിലെ എടാ മോനെ... വന്നതിന് കാരണം നസ്രിയ'; യാദൃശ്ചിക സംഭവത്തെ കുറിച്ച്  ജിതു മാധവൻ

ഫഹദ് ഫാസിലിന്റെ ആവേശം ഹിറ്റായതിനൊപ്പം പ്രേക്ഷകർ ഏറ്റെടുത്ത സിനിമയിലെ രണ്ട് ഡയലോഗ് ആണ് എടാ മോനേ.., ഹാപ്പി അല്ലെ. സോഷ്യൽ മീഡിയയിലും റീൽസിലും സംഭഷണങ്ങൾക്കിടയിലും വൈറലായി മാറിയ രണ്ട് ഡയലോഗുകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജിതു മാധവൻ.

ഹാപ്പി അല്ലേ എന്ന ഡയലോഗ് സ്ക്രിപ്റ്റഡ് ആയിരുന്നു എന്നും എന്നാൽ എടാ മോനെ എന്ന ഡയാലോഗ് യാദൃശ്ചികമായി സംഭവിച്ചതാണെന്നുമാണ് ജിതു പറഞ്ഞത്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജിതു മാധവൻ ആവേശം സിനിമയുമായുടെ വിശേഷങ്ങൾ പങ്കുവെച്ചത്.

'രംഗ ബിബിയെ ആദ്യം കണ്ട് തിരിഞ്ഞു നോക്കുമ്പോഴാണ് എടാ മോനേ എന്ന് ആദ്യം വിളിക്കുന്നത്. അത് കഴിഞ്ഞ് ഷൂട്ട് കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴോ തമ്മിൽ കാണുമ്പോഴോ നസ്രിയ അതേ ടോണിൽ എടാ മോനേ... എന്ന് വിളിക്കും. അങ്ങനെയാണ് സിനിമയിലുടനീളം ആ ഡയലോഗ് മുന്നോട്ട് കൊണ്ടുപോകാമെന്ന് തീരുമാനിക്കുന്നത്.' ജിതു പറഞ്ഞു.

ആവേശം ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനാണ് നേടുന്നത്. വിഷു റിലീസായെത്തിയ ചിത്രം ചുരുങ്ങിയ ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രം അടുത്ത് തന്നെ നൂറു കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് അനലിസ്റ്റുകൾ കണക്കാക്കുന്നത്.

'ആവേശത്തിലെ എടാ മോനെ... വന്നതിന് കാരണം നസ്രിയ'; യാദൃശ്ചിക സംഭവത്തെ കുറിച്ച്  ജിതു മാധവൻ
ആഗോളതലത്തിൽ കോടികള്‍ വാരിക്കൂട്ടിയ കേരളത്തിന്റെ പടങ്ങൾ എല്ലാം അതിജീവന കഥകൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com