'നിനക്ക് മരണമില്ലേ... ആരാണ് നീ ?'; അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ, 'കൽക്കി 2898 എ ഡി' ടീസര്‍

റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ലൈവ് ഐപിഎൽ മത്സരത്തിനിടെയാണ് നിർമ്മാതാക്കൾ ടീസർ പുറത്തിറക്കിയിരിക്കുന്നത്
'നിനക്ക് മരണമില്ലേ... ആരാണ് നീ ?'; അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ, 'കൽക്കി 2898 എ ഡി' ടീസര്‍

നാഗ് അശ്വിന്റെ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യിലെ അമിതാഭ് ബച്ചന്റെ കഥാപാത്രം വെളിപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്ത്. അശ്വത്ഥാമാവായാണ് ബിഗ് ബി എത്തുന്നത്. റോയല്‍ ചലഞ്ചേര്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സും തമ്മിലുള്ള ലൈവ് ഐപിഎൽ മത്സരത്തിനിടെയാണ് നിർമ്മാതാക്കൾ ടീസർ പുറത്തിറക്കിയിരിക്കുന്നത്.

ടീസറില്‍ അമിതാഭ് തന്റെ പൂർണ്ണ രൂപം വെളിപ്പെടുത്തുന്നുണ്ട്. ദ്വാപര യുഗം മുതല്‍ പത്താം അവതാരത്തിനായി കാത്തിരിക്കുന്ന, ദ്രോണാചാര്യന്റെ മകൻ അശ്വത്ഥാമാവാണ് ഞാന്‍' എന്നാണ് ടീസറില്‍ ബച്ചൻ പറയുന്നത്. 21 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന ടീസറാണിത്. സോഷ്യൽ മീഡിയയിൽ ടീസർ ഔദ്യോഗികമായി ഉടൻ എത്തും.

പ്രഭാസ് നായകനാകുന്ന ചിത്രം പിക് സയൻസ് ഫിക്ഷനായാണ് എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനി ദത്താണ് സിനിമ നിർമ്മിക്കുന്നത്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുകയിരിക്കുന്നത്.

'നിനക്ക് മരണമില്ലേ... ആരാണ് നീ ?'; അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ, 'കൽക്കി 2898 എ ഡി' ടീസര്‍
100 കോടിയിലേക്ക് ഇവരിൽ ആരാദ്യം? 'വർഷങ്ങൾക്ക് ശേഷം' 'ആവേശത്തി'ലാണ് മലയാള സിനിമ, ബി ഓ കളക്ഷൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com