90's കിഡ്സിന്റെ നൊസ്റ്റുവിന് 25 വയസ്സ്; ദ മമ്മി റീ റിലീസിന്

25-ാം വാർഷികത്തോട് അനുബന്ധിച്ചാണ് മമ്മി റീ റിലീസ് ചെയ്യുന്നത്
90's കിഡ്സിന്റെ നൊസ്റ്റുവിന് 25 വയസ്സ്; ദ മമ്മി റീ റിലീസിന്

ബ്രണ്ടൻ ഫ്രേസർ നായകനായെത്തിയ ഹോളിവുഡ് ചിത്രം ദ മമ്മി റീ റിലീസിന് ഒരുങ്ങുന്നു. 1999-ൽ റിലീസ് ചെയ്ത സിനിമയുടെ 25-ാം വാർഷികത്തോട് അനുബന്ധിച്ചാണ് മമ്മി റീ റിലീസ് ചെയ്യുന്നത്. ഒരു വാരം മാത്രമായിരിക്കും സിനിമയുടെ പ്രദർശനമുണ്ടാവുക.

യൂണിവേഴ്‌സൽ പിക്ചേഴ്സ് തന്നെയാണ് മമ്മിയുടെ റീ റിലീസ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി, അഡ്വഞ്ചർ സിനിമകളുടെ നാഴികക്കല്ലായി നിൽക്കുകയാണ് മമ്മി. അതിൻ്റെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, മമ്മി വീണ്ടും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്നതിൽ ഏറെ ആവേശഭരിതരാണ്,' യൂണിവേഴ്സൽ പിക്‌ചേഴ്‌സിൻ്റെ ആഭ്യന്തര തിയേറ്റർ ഡിസ്ട്രിബ്യൂഷൻ പ്രസിഡൻ്റ് ജിം ഓർ പ്രസ്താവനയിൽ പറഞ്ഞു.

1932-ൽ പുറത്തിറങ്ങിയ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 1999-ൽ സ്റ്റീഫൻ സോമ്മേഴ്‌സ് ദ മമ്മി എഴുതി സംവിധാനം ചെയ്‌തത്. ബ്രണ്ടൻ ഫ്രേസറും റേച്ചൽ വെയ്‌സുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോൺ ഹന്ന, ആർനോൾഡ് വോസ്‌ലൂ, കെവിൻ ജെ ഒകോണർ, ജോനാഥൻ ഹൈഡ് എന്നിവരും സിനിമയുടെ ഭാഗമായിരുന്നു. ജെയിംസ് ജാക്സും സീൻ ഡാനിയേലും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

90's കിഡ്സിന്റെ നൊസ്റ്റുവിന് 25 വയസ്സ്; ദ മമ്മി റീ റിലീസിന്
'മലയാള സിനിമ എന്നും ബെസ്റ്റ്', 'രണ്ടുതവണ കണ്ടു'; മഞ്ഞുമ്മൽ ബോയ്സിന് കയ്യടിച്ച് തെലുങ്ക് പ്രേക്ഷകരും

80 മില്യൺ ഡോളർ ബജറ്റിൽ പുറത്തിറങ്ങിയ സിനിമ ആഗോളതലത്തിൽ 415 മില്യൺ ഡോളർ നേടി. സിനിമയുടെ വിജയത്തെ തുടർന്ന് രണ്ട് സീക്വലുകളും ഒരു സ്പിൻ ഓഫും റിലീസ് ചെയ്തു. ഈ മാസം 26നാണ് ദ മമ്മി റീ റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com