പൊതുതിരഞ്ഞെടുപ്പുമായി ക്ലാഷ്, തുടർന്ന് റിലീസ് മാറ്റം; പ്രഭാസിന്റെ കൽക്കി 2898 എഡി എത്തുക ഈ ദിവസം?

സിനിമയുടെ അണിയറപ്രവർത്തകർ പുതിയ റിലീസ് തീയതി അടുത്ത ദിവസങ്ങളിൽ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന
പൊതുതിരഞ്ഞെടുപ്പുമായി ക്ലാഷ്, തുടർന്ന് റിലീസ് മാറ്റം; പ്രഭാസിന്റെ കൽക്കി 2898 എഡി എത്തുക ഈ ദിവസം?

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാറ്റുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ വന്നിരിക്കുകയാണ്.

കൽക്കി 2898 എഡി മെയ് 30 ന് റിലീസ് ചെയ്യുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ പുതിയ റിലീസ് തീയതി അടുത്ത ദിവസങ്ങളിൽ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന.

തെലുങ്ക് സംസ്ഥാനങ്ങളിൽ മെയ് 13 നാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സിനിമയുടെ ആദ്യ ദിനങ്ങളിലെ കളക്ഷനെ ബാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ നിഗമനം. ഇതേതുടർന്നാണ് റിലീസ് നീട്ടുന്നതെന്നാണ് സൂചന.

പൊതുതിരഞ്ഞെടുപ്പുമായി ക്ലാഷ്, തുടർന്ന് റിലീസ് മാറ്റം; പ്രഭാസിന്റെ കൽക്കി 2898 എഡി എത്തുക ഈ ദിവസം?
മഞ്ഞുമ്മലെ 'പാൻ ഇന്ത്യൻ' പിള്ളേര് തെലുങ്കിലും സീൻ മാറ്റുമോ?; പ്രീമിയർ ഷോയ്ക്ക് ഗംഭീര റെസ്പോൺസ്

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com