സേനാപതി ജൂണിലെത്തും; മാസ് പോസ്റ്ററുമായി ഇന്ത്യൻ 2 ടീം, റിലീസ് തൊട്ടരികിൽ

1996ൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യന്റെ' രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഉലകനായകന്റെ ആരാധകർ
സേനാപതി ജൂണിലെത്തും; മാസ് പോസ്റ്ററുമായി ഇന്ത്യൻ 2 ടീം, റിലീസ് തൊട്ടരികിൽ

കമൽഹാസൻ-ശങ്കർ ടീമിന്റെ 'ഇന്ത്യൻ 2'വിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് നിർമ്മാതാക്കൾ. ഇന്ത്യൻ 2 എന്ന ടൈറ്റിലിന് സീറോ ടോളറൻസ് എന്നാണ് ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്. ഏറെ സവിശേഷതകളുള്ള പോസ്റ്ററിൽ കൈയ്യിൽ വിലങ്ങുമായി തിരിഞ്ഞു നിന്ന് പുറകിലേക്ക് നോക്കുന്ന സേനാപതിയെയാണ് കാണാൻ കഴിയുക. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് ജൂണിലാണ് എന്നും പോസ്റ്റർ പറയുന്നു.

ഇന്ത്യൻ രണ്ടാം ഭാഗത്തിന് പിന്നാലെ ഇന്ത്യൻ 3 ഉം ഉടൻ എത്തിയേക്കും എന്ന സൂചനയും ഏതാനും നാൾ മുൻപ് എത്തിയിരുന്നു. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയായെന്നാണ് വിവരം. 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യന്റെ' രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഉലക നായകന്റെ ആരാധകർ.

ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

സേനാപതി ജൂണിലെത്തും; മാസ് പോസ്റ്ററുമായി ഇന്ത്യൻ 2 ടീം, റിലീസ് തൊട്ടരികിൽ
'എവിടെയാടാ നിന്റെയൊക്കെ തല?'; വാസ്കോയും പിള്ളേരും ആറാടിയിട്ട് 17 വർഷം

Related Stories

No stories found.
logo
Reporter Live
www.reporterlive.com