തെന്നിന്ത്യൻ താരങ്ങളെയും വെല്ലും സൂര്യയുടെ ആസ്തി; നടന്റെ വരുമാന കണക്ക് ച‍ർച്ചയാകുന്നു

ഒന്നിലധികം വീടുകളും ആഡംബര കാറുകളും മുതൽ സിനിമ നിർമ്മാണ കമ്പനിവരെ തന്നെ താരത്തിനുണ്ട്
തെന്നിന്ത്യൻ താരങ്ങളെയും വെല്ലും സൂര്യയുടെ ആസ്തി; നടന്റെ വരുമാന കണക്ക് ച‍ർച്ചയാകുന്നു

തെന്നിന്ത്യൻ സിനിമയിലെ റൊമാന്റിക് നായകന്മാരുടെ പട്ടികയിൽ മുൻനിരയിലാണ് സൂര്യ. റൊമാന്റിക് ചിത്രത്തിലൂടെ കരിയറാരംഭിച്ച് എല്ലാത്തരം കഥാപാത്രങ്ങളെയും അനായാസം കൈകാര്യം ചെയ്ത താരം ഇപ്പോൾ ഇതുവരെ ചെയ്യാത്ത മറ്റൊരു കഥാപാത്രത്തെ കങ്കുവ എന്ന ചിത്രത്തിലൂടെ കൈകാര്യം ചെയ്യുകയാണ്. മികച്ച സിനിമകൾ കരിയറില്‍ താങ്ങായപ്പോൾ സിനിമയോടൊപ്പം തന്നെ താരമൂല്യവും നടൻ ഉയ‍ർത്തി. ഇപ്പോൾ സൂര്യയുടെ വരുമാനമാണ് കോളിവുഡിലെ ച‍ർച്ച!

ഒന്നിലധികം വീടുകളും ആഡംബര കാറുകളും മുതൽ സിനിമ നിർമ്മാണ കമ്പനിവരെ തന്നെ താരത്തിനുണ്ട്. അടുത്തിടെ മുംബൈയിൽ 70 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയ സൂര്യ, ജീവിത പങ്കാളിയും നടിയുമായ ജ്യോതികയ്ക്കും കുട്ടികൾക്കുമൊപ്പം ഇവിടെയാണ് താമസം. മാത്രമല്ല, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഏതാനും വർഷങ്ങളായി ജ്യോതികയും സിനിമയിൽ ആക്ടീവാകാൻ തുടങ്ങുകയും തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു കഴി‍ഞ്ഞു.

സൂര്യയുടെ ഏകദേശ ആസ്തി 350 കോടി രൂപയുടേതാണെന്നാണ് റിപ്പോ‍ർട്ട്. ഇതിൽ നടൻ്റെ ചെന്നൈയിലെയും മുംബൈയിലെയും വസതിയും അദ്ദേഹത്തിൻ്റെ മൂന്ന് ആഡംബര കാറുകളും ഉൾപ്പെടുന്നു. സൂര്യയുടെ നിർമ്മാണത്തിൽ ചില സിനിമകളും വരാനിരിക്കുന്നതിനാൽ നടൻ്റെ ആസ്തി വരും വർഷങ്ങളിൽ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോ‍ർട്ടുകളുണ്ട്.

തെന്നിന്ത്യൻ താരങ്ങളെയും വെല്ലും സൂര്യയുടെ ആസ്തി; നടന്റെ വരുമാന കണക്ക് ച‍ർച്ചയാകുന്നു
ആ‍ർഡിഎക്സ് സംവിധായകനും പൃഥ്വിരാജും ഒന്നിക്കുമോ?; പ്രതികരിച്ച് നഹാസ് ഹിദായത്ത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com