ആ‍ർഡിഎക്സ് സംവിധായകനും പൃഥ്വിരാജും ഒന്നിക്കുമോ?; പ്രതികരിച്ച് നഹാസ് ഹിദായത്ത്

ഒരു ആക്ഷൻ എൻ്റർടെയ്‌നറാണ് ഒരുങ്ങുന്നതെന്നും അതിൽ റൊമാൻ്റിക് കണ്ടന്റും ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു റിപ്പോ‌ർട്ട്.
ആ‍ർഡിഎക്സ് സംവിധായകനും പൃഥ്വിരാജും ഒന്നിക്കുമോ?; പ്രതികരിച്ച് നഹാസ് ഹിദായത്ത്

ആടുജീവിതത്തിന് ശേഷം പൃഥ്വിരാജിന്റെ വരാനിരിക്കുന്ന സിനിമകളേതൊക്കെയാകുമെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'ബഡേ മിയാൻ ചോട്ടെ മിയാൻ', 'ഗുരുവായൂർ അമ്പലനടയിൽ', 'സലാർ 2', ഖാലിദ് റഹ്മാനുമായുള്ള സിനിമ ഉൾപ്പെടെ രസകരമായ ലൈനപ്പുകളാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. ഇത് കൂടാതെ പൃഥ്വിരാജ്, ആ‍ർ ഡി എക്സ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്തിനൊപ്പം അണിചേരുമെന്ന റിപ്പോ‍ർട്ടുകളും എത്തിയിരുന്നു.

ഒരു ആക്ഷൻ എൻ്റർടെയ്‌നറാണ് ഒരുങ്ങുന്നതെന്നും അതിൽ റൊമാൻ്റിക് കണ്ടന്റും ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാൽ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് നഹാസ് ഹിദായത്ത്. പൃഥ്വിരാജ് തൻ്റെ അടുത്ത സിനിമയുടെ ഭാഗമല്ലെന്നും തനിക്ക് മറ്റ് പ്രോജക്ടുകളുണ്ടെന്നും സംവിധായകൻ ഓടിടി പ്ലേയോട് പറഞ്ഞു.

തൻ്റെ അടുത്ത പ്രോജക്ടിനെക്കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല. അടുത്ത സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോൾ. അത് ആക്ഷൻ എൻ്റർടെയ്‌ന്‍മെന്‍റ് വിഭാ​ഗത്തിൽ പെടുന്ന സിനിമയല്ല എന്നും നഹാസ് വ്യക്തമാക്കി. കൊവിഡ് സമയത്ത് നിർത്തിവച്ച 'ആരവം' എന്ന ആൻ്റണി വർഗീസ് ചിത്രത്തിന് വേണ്ടിയാകും നഹാസ് ഇനി ഒരുങ്ങുന്നത് എന്നാണ് റിപ്പോ‍ർട്ട്.

ആ‍ർഡിഎക്സ് സംവിധായകനും പൃഥ്വിരാജും ഒന്നിക്കുമോ?; പ്രതികരിച്ച് നഹാസ് ഹിദായത്ത്
തല്ല് വിടാതെ ആന്റണി വർഗീസ്; നവാഗത സംവിധായകനൊപ്പം ആക്ഷൻ പടം അണിയറയിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com