ഇന്ത്യയിൽ നമ്പർ വൺ ആടുജീവിതം;24 മണിക്കൂറിൽ ബോളിവുഡിനെയും ടോളിവുഡിനെയും ബുക്ക് മൈ ഷോയിൽ 'തൂഫാനാക്കി'

കഴിഞ്ഞ 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയി
ഇന്ത്യയിൽ നമ്പർ വൺ ആടുജീവിതം;24 മണിക്കൂറിൽ ബോളിവുഡിനെയും ടോളിവുഡിനെയും ബുക്ക് മൈ ഷോയിൽ 'തൂഫാനാക്കി'

മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്തുകൊണ്ടാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒന്നിച്ച ആടുജീവിതം മുന്നേറുന്നത്. സമീപകാലത്തായി മലയാള സിനിമയ്ക്ക് ഇതര ഭാഷകളിലും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിനും പ്രേമലുവിനും ശേഷം സിനിമാ ആസ്വാദകരുടെ മനം കവർന്നിരിക്കുകയാണ് ആടുജീവിതം. കഴിഞ്ഞ 24 മണിക്കൂറിലാണ് ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയത്. ബോളിവുഡ് സിനിമകളെയും ടോളിവുഡിലെ സിനിമകളെയും മറികടന്നാണ് ഈ നേട്ടം.

ഒരു ദിവസം കൊണ്ട് 1.06 ലക്ഷം ടിക്കറ്റുകളാണ് ആടുജീവിതം വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ഹോളിവുഡ് ചിത്രം ഗോഡ്സില്ലയ്ക്ക് 58,000 ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. മൂന്നാം സ്ഥാനത്തുള്ള തെലുങ്ക് ചിത്രം ടില്ലു സ്ക്വയര്‍ 52,000 ടിക്കറ്റുകളും നാലാം സ്ഥാനത്തുള്ള ഹിന്ദി ചിത്രം ക്രൂ 51,000 ടിക്കറ്റുകളുമാണ് ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റിരിക്കുന്നത്.

ഇന്ത്യയിൽ നമ്പർ വൺ ആടുജീവിതം;24 മണിക്കൂറിൽ ബോളിവുഡിനെയും ടോളിവുഡിനെയും ബുക്ക് മൈ ഷോയിൽ 'തൂഫാനാക്കി'
ജോസച്ചായൻ വരുമ്പോൾ തിയേറ്റർ കുലുങ്ങും; ക്രിസ്റ്റോയും ഗ്യാങ്ങും ബിജിഎമ്മിന്റെ പണി തുടങ്ങി

ഒരു വാരം പിന്നിടുമ്പോൾ ആടുജീവിതം ഇതുവരെ 88 കോടിയിലധികം രൂപ നേടി കഴിഞ്ഞു. അടുത്ത് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിക്കും. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com