ജോസച്ചായൻ വരുമ്പോൾ തിയേറ്റർ കുലുങ്ങും; ക്രിസ്റ്റോയും ഗ്യാങ്ങും ബിജിഎമ്മിന്റെ പണി തുടങ്ങി

ഈ ബിജിഎം തിയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒന്നായിരിക്കുമെന്ന് വീഡിയോ ഉറപ്പ് നൽകുന്നുണ്ട്
ജോസച്ചായൻ വരുമ്പോൾ തിയേറ്റർ കുലുങ്ങും; ക്രിസ്റ്റോയും ഗ്യാങ്ങും ബിജിഎമ്മിന്റെ പണി തുടങ്ങി

പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സും ആടുജീവിതവുമെല്ലാം ചേർന്ന് മലയാള സിനിമയ്ക്ക് തിയേറ്റർ ആഘോഷത്തിന്റെ കാലമാണ് ഒരുക്കിയിരിക്കുന്നത്. ആ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റും ആരാധകർക്ക് ആവേശം നൽകുന്നതാണ്.

സിനിമയുടെ സംഗീത വിഭാഗത്തിന്റെ ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ക്രിസ്റ്റോ സേവ്യറും ടീമും ചേർന്ന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഈ ബിജിഎം തിയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒന്നായിരിക്കുമെന്ന് വീഡിയോ ഉറപ്പ് നൽകുന്നുണ്ട്.

ടർബോ മെയ് മാസത്തിൽ റിലീസ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. മെയ് ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവർത്തകർ എന്നാണ് സൂചന. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

ജോസച്ചായൻ വരുമ്പോൾ തിയേറ്റർ കുലുങ്ങും; ക്രിസ്റ്റോയും ഗ്യാങ്ങും ബിജിഎമ്മിന്റെ പണി തുടങ്ങി
നേരിനെയും ഭീഷ്മപർവ്വത്തെയും മറികടന്ന് ആടുജീവിതം; 100 കോടിക്കരികിൽ പൃഥ്വിരാജ്

ആക്ഷന്‍ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ടർബോ എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com