സൂര്യയും വിക്രവും നോ പറഞ്ഞു, ആടുജീവിതം പൃഥ്വിയുടെ കൈകളിൽ എത്തി; ബ്ലെസി

ശാരീരികമായി മാറ്റങ്ങൾ വരുത്താൻ സൂര്യയ്ക്ക് അന്ന് കഴിയില്ലായിരുന്നു. വാരണം ആയിരം സിനിമയ്ക്ക് വേണ്ടി ഒരുതവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയം
സൂര്യയും വിക്രവും നോ പറഞ്ഞു, ആടുജീവിതം പൃഥ്വിയുടെ കൈകളിൽ എത്തി; ബ്ലെസി

ആടുജീവിതം എന്ന ചിത്രം കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെ കരിയറിലെ ഒരു പൊൻ തൂവലായി മാറിയിരിക്കുകയാണ് ചിത്രം. എന്നാൽ ചിത്രത്തിൽ പൃഥ്വിരാജിന് മുമ്പേ കോളിവുഡിലെ സൂര്യയെയും വിക്രമിനെയും നജീബ് എന്ന കഥാപാത്രമാകാന്‍ സമീപിച്ചിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി. സിനിമ ഉലകം എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'ആദ്യം ആടുജീവിതത്തിന്റെ കഥ പറഞ്ഞത് വിക്രമിനോട് ആയിരുന്നു. ആടുജീവിതം ചെയ്യാൻ വലിയ ആ​ഗ്രഹം ഉണ്ടായിരുന്നു വിക്രമിന്. പക്ഷേ ലോങ് ഷെഡ്യൂൾ കാരണം അദ്ദേഹത്തിന് ചെയ്യാൻ സാധിച്ചില്ല. ശങ്കർ പടത്തിന് വേണ്ടി വലിയൊരു ഷെഡ്യൂൾ അദ്ദേഹം മാറ്റിവച്ചിരുന്നു.

സൂര്യയോടും ആടുജീവിതം കഥ പറഞ്ഞിരുന്നു. ശാരീരികമായി ഒത്തിരി തയ്യാറെടുപ്പുകൾ വേണമെന്നും പറഞ്ഞു.എന്നാൽ ശാരീരികമായി മാറ്റങ്ങൾ വരുത്താൻ സൂര്യയ്ക്ക് അന്ന് കഴിയില്ലായിരുന്നു. വാരണം ആയിരം സിനിമയ്ക്ക് വേണ്ടി ഒരുതവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയം കൂടി ആയിരുന്നു അത്. അങ്ങനെയാണ് പൃഥ്വിരാജിലേക്ക് എത്തുന്നത്' എന്നാണ് ബ്ലെസി പറഞ്ഞത്.

സൂര്യയും വിക്രവും നോ പറഞ്ഞു, ആടുജീവിതം പൃഥ്വിയുടെ കൈകളിൽ എത്തി; ബ്ലെസി
'വർഷങ്ങൾക്ക് ശേഷം' ലോകേഷ് കനകരാജിനെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: വിനീത് ശ്രീനിവാസൻ

ഇങ്ങനെ ഒരു സിനിമ ചെയ്യാൻ പൃഥ്വിയും ഇനി ഒരിക്കലും തയ്യാറാകിലെന്നും അത്രത്തോളം കാര്യങ്ങൾ ശരീരത്തിൽ പൃഥ്വി നടത്തിയെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലയാള സിനിമയ്ക്ക് തന്നെ അഭിമാനമായി ആടുജീവിതം രാജ്യമെമ്പാടും മികച്ച പ്രതികരണമാണ് നേടുന്നത്. അതേസമയം ആടുജീവിതം സിനിമ 50 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്. 82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com