'ഗുഡ്ഡും ബാഡും അഗ്ലിയും' അജിത് തന്നെ; 18 വർഷങ്ങൾക്ക് ശേഷം നടന്റെ ട്രിപ്പിൾ റോൾ

18 വർഷങ്ങൾക്കിപ്പുറമാണ് നടൻ ട്രിപ്പിൾ റോളിലെത്തുന്നത്
'ഗുഡ്ഡും ബാഡും അഗ്ലിയും' അജിത് തന്നെ; 18 വർഷങ്ങൾക്ക് ശേഷം നടന്റെ ട്രിപ്പിൾ റോൾ

അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു നടന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന് പേരിട്ടിരിക്കുന്ന സിനിമ ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വലിയൊരു അപ്ഡേറ്റാണ് എത്തിയിരിക്കുന്നത്.

സിനിമയിൽ അജിത് മൂന്ന് റോളുകളിലായിരിക്കുമെത്തുക എന്നാണ് പുതിയ റിപ്പോർട്ട്. സിനിമയുടെ പേര് സൂചിപ്പിക്കും പോലെ മൂന്ന് വ്യത്യസ്ത സ്വഭാവമുളള കഥാപാത്രങ്ങളെയാകും നടൻ അവതരിപ്പിക്കുക എന്നാണ് സൂചന.

18 വർഷങ്ങൾക്കിപ്പുറമാണ് നടൻ ട്രിപ്പിൾ റോളിലെത്തുന്നത്. 2006 ൽ പുറത്തിറങ്ങിയ വരലാറ് എന്ന സിനിമയിലാണ് അജിത് ഇതിന് മുമ്പ് മൂന്ന് വേഷങ്ങളിലെത്തിയത്. 2010 ൽ പുറത്തിറങ്ങിയ അസൽ എന്ന സിനിമയിലാണ് നടൻ അവസാനമായി ഡബിൾ റോളിലെത്തിയത്. അങ്ങനെ നോക്കിയാൽ ഏറെ നാളുകൾക്ക് ശേഷമായിരിക്കും ഒരു സിനിമയിൽ അജിത് ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ഗുഡ്ഡും ബാഡും അഗ്ലിയും' അജിത് തന്നെ; 18 വർഷങ്ങൾക്ക് ശേഷം നടന്റെ ട്രിപ്പിൾ റോൾ
ബിഗ് സീറോ ടു ബിഗ് ഹീറോ; ദ പൃഥിരാജ് ലൈഫ്

2024 ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. 2025 പൊങ്കൽ റിലീസിനായാണ് ചിത്രം തയ്യാറെടുക്കുന്നത്. എഡിറ്റർ - വിജയ് വേലുകുട്ടി, സ്റ്റണ്ട് - സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ദിനേശ് നരസിംഹൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com