'ഊ അണ്ടവാ' കൊണ്ട് അവസാനിക്കുന്നില്ല; പുഷ്പ 2 വിലും സാമന്തയുടെ കാമിയോ റോൾ?

നടിയുടെ കഥാപാത്രം സിനിമയുടെ മൂന്നാം ഭാഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്
'ഊ അണ്ടവാ' കൊണ്ട് അവസാനിക്കുന്നില്ല; പുഷ്പ 2 വിലും സാമന്തയുടെ കാമിയോ റോൾ?

2021ലെ ബ്ലോക്ക്ബസ്റ്റർ 'പുഷ്പ ദി റൈസി'ന്റെ രണ്ടാം ഭാഗമായി എത്തുന്ന 'പുഷ്പ ദി റൂളി'ൽ സാമന്തയും ഭാഗമാകുന്നുവെന്ന് റിപ്പോർട്ട്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിലെ ഗാനത്തിലായിരിക്കും സാമന്ത എത്തുക എന്നാണ് റിപ്പോർട്ട്. അതുകൊണ്ടും കഴിയുന്നില്ല, നടിയുടെ കഥാപാത്രം സിനിമയുടെ മൂന്നാം ഭാഗത്തിലുണ്ടാകുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. പുഷ്പ ടീം പങ്കുവെച്ച ഒരു കൗണ്ട്ഡൗൺ പോസ്റ്റർ കഴിഞ്ഞ മാസം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 200 ദിവസത്തിനുള്ളിൽ പുഷ്പ 2 ആരംഭിക്കും എന്നായിരുന്നു പോസ്റ്റർ. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ലോകമെമ്പാടും റിലീസിനെത്തുക.

'ഊ അണ്ടവാ' കൊണ്ട് അവസാനിക്കുന്നില്ല; പുഷ്പ 2 വിലും സാമന്തയുടെ കാമിയോ റോൾ?
'ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്'; ആടുജീവിതത്തിന് ആശംസയുമായി സൂര്യ

അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി നായകൻ അല്ലു അർജ്ജുൻ പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com