ഹരിഹരൻ ചിത്രത്തിലേക്ക് അഭിനേതാക്കളെ വേണം; കാസ്റ്റിങ് കോൾ പുറത്ത് വിട്ട് കാവ്യാ ഫിലിം കമ്പനി

അരനൂറ്റാണ്ടായി സിനിമാ മേഖലയിൽ പ്രാവീണ്യമുള്ള സംവിധായകനാണ് ഹരിഹരൻ
ഹരിഹരൻ ചിത്രത്തിലേക്ക് അഭിനേതാക്കളെ വേണം; കാസ്റ്റിങ് കോൾ പുറത്ത് വിട്ട് കാവ്യാ ഫിലിം കമ്പനി

സംവിധായകൻ ഹരിഹരനും കാവ്യ ഫിലിം കമ്പനിയും കൈകോർക്കുന്ന ചിത്രത്തിനായി അഭിനേതാക്കളെ തിരയുന്നു. നിർമ്മാതാക്കളായ കാവ്യാ ഫിലിം കമ്പനിയാണ് കാസ്റ്റിങ് കോൾ പോസ്റ്റർ പുറത്തുവിട്ടത്. '2018', 'മാളികപ്പുറം' എന്നീ ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്ഷൻ ബാനറാണ് കാവ്യ ഫിലിം കമ്പനി.

അരനൂറ്റാണ്ടായി സിനിമാ മേഖലയിൽ പ്രാവീണ്യമുള്ള സംവിധായകനാണ് ഹരിഹരൻ. 25-35 വയസിനിടയിൽ പ്രായമുള്ള ആരോഗ്യ ദൃഡഗാത്രരായ നടന്മാരെയും, 22-30 വയസിനിടയിൽ പ്രായമുള്ള നൃത്ത പ്രാവീണ്യമുള്ള നടികളെയും തേടിയുള്ളതാണ് കാസ്റ്റിംഗ് കാൾ.

മാളികപ്പുറം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ആൻ മെഗാ മീഡിയയും കാവ്യാ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാലയാണ് നിലവിൽ കാവ്യ ഫിലിം കമ്പനിയുടേതായി ഇപ്പോൾ നിർമ്മാണം നടക്കുന്ന സിനിമ. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

ഹരിഹരൻ ചിത്രത്തിലേക്ക് അഭിനേതാക്കളെ വേണം; കാസ്റ്റിങ് കോൾ പുറത്ത് വിട്ട് കാവ്യാ ഫിലിം കമ്പനി
'ഊ അണ്ടവാ' കൊണ്ട് അവസാനിക്കുന്നില്ല; പുഷ്പ 2 വിലും സാമന്തയുടെ കാമിയോ റോൾ?

Related Stories

No stories found.
logo
Reporter Live
www.reporterlive.com