ഫൈറ്ററിനെയും വെട്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്; 3.83 മില്യൺ ടിക്കറ്റുകൾ, ബുക്ക് മൈ ഷോയിലും 'സീൻ മാറ്റി'

ഈ വർഷം ബുക്ക് മൈ ഷോയിൽ നിന്ന് ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റുപോയ സിനിമകളുടെ പട്ടികയിൽ മഞ്ഞുമ്മൽ ബോയ്സ് രണ്ടാം സ്ഥാനത്ത്
ഫൈറ്ററിനെയും വെട്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്; 3.83 മില്യൺ ടിക്കറ്റുകൾ, ബുക്ക് മൈ ഷോയിലും 'സീൻ മാറ്റി'

മലയാള സിനിമയിലെ സർവ്വ റെക്കോർഡുകളും തകർത്തുകൊണ്ടാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മുന്നേറുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ബുക്ക് മൈ ഷോയിൽ നിന്ന് നാല് ദശലക്ഷത്തോളം ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റുപോയിരിക്കുന്നത്.

32 ദിവസം കൊണ്ടാണ് 3.83 ദശലക്ഷം ടിക്കറ്റുകൾ വിറ്റുപോയത്. ഇതോടെ ബോളിവുഡ് ചിത്രമായ ഫൈറ്ററിനെ മറികടന്ന് ഈ വർഷം ബുക്ക് മൈ ഷോയിൽ നിന്ന് ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റുപോയ സിനിമകളുടെ പട്ടികയിൽ മഞ്ഞുമ്മൽ ബോയ്സ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. തെലുങ്ക് സൂപ്പർഹീറോ ചിത്രമാണ് പട്ടികയിൽ ഒന്നാമതുള്ളത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഞ്ഞുമ്മൽ ബോയ്സ് 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാളം ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുന്നു. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 26 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ തമിഴ്‌നാട്ടിൽ നിന്ന് 50 കോടി നേടുന്ന ആദ്യ മലയാളം ചിത്രം, കർണാടകയിൽ നിന്ന് 10 കോടിയിലധികം രൂപ നേടുന്ന ആദ്യ മലയാളം ചിത്രം എന്നീ റെക്കോർഡുകളും സിനിമ സ്വന്തമാക്കിയിരുന്നു.

കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഫൈറ്ററിനെയും വെട്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്; 3.83 മില്യൺ ടിക്കറ്റുകൾ, ബുക്ക് മൈ ഷോയിലും 'സീൻ മാറ്റി'
'മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും'; ആട്ടം സിനിമയെ പ്രശംസിച്ച് ഹരീഷ് പേരടി

ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com