'മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും'; ആട്ടം സിനിമയെ പ്രശംസിച്ച് ഹരീഷ് പേരടി

'ആനന്ദ് ഏകർഷി സിനിമ നിങ്ങളെ കാത്തിരിക്കുന്നുണ്ട്'
'മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും'; ആട്ടം സിനിമയെ പ്രശംസിച്ച് ഹരീഷ് പേരടി

ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. ചിത്രം ഇന്നലെയാണ് കാണാൻ കഴിഞ്ഞതെന്നും അതിൽ ആട്ടത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട് ഏറെ സമയം കഴിഞ്ഞിട്ടും 'എന്റെ മനസ്സിന്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല' എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'വിനയ് ഫോർട്ട് അടക്കമുള്ള ഈ സിനിമയിലെ മുഴുവൻ നാടകക്കാരും സിനിമയെ ആക്രമിച്ച് കീഴപ്പെടുത്തിയ അനുഭവം. നാടകക്കാരനല്ലാത്ത കലാഭവൻ ഷാജോണിന്റെ ഹരി അതിഗംഭീരം. നായിക സറിൻ ഷിഹാബിനെ ഞാൻ ജഡജ് ആണെങ്കിൽ സംസ്ഥാന അവാർഡിന് പരിഗണിക്കും. ചന്ദ്രഹാസൻ മാഷിന് ഗുരുദക്ഷിണ കൊടുത്ത് തുടങ്ങിയ ആദ്യഷോട്ടിൽ തന്നെ ആനന്ദ് ഏകർഷിയുടെ നാടക സ്നേഹം വ്യക്തമാണ്. നാടകക്കാരൻ ഉണ്ടാക്കുന്ന സിനിമയുടെ മൂല്യം അത് ലോകോത്തരമാണെന്ന് ആട്ടം അടിവരയിടുന്നു. മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നു. ആനന്ദ് ഏകർഷി സിനിമ നിങ്ങളെ കാത്തിരിക്കുന്നുണ്ട്,' എന്നും ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ​ഗ്രൂപ്പ്, അവിടുണ്ടാകുന്ന അസ്വാരസ്യങ്ങളും വൈരുധ്യ​ങ്ങളും സംഘർഷങ്ങളും പറയുന്ന ചിത്രമാണ് ആട്ടം. നിരവധി ചലച്ചിത്ര മേളകളിൽ പ്രശംസയേറ്റുവാങ്ങിയ ചിത്രത്തിന് തിയേറ്ററിൽ വലിയ കാഴ്ച്ചക്കാരെ സമ്പാദിക്കാൻ സാധിച്ചിരുന്നില്ല. സിനിമാ നിരൂപകരും ആട്ടം തിയേറ്ററിൽ കണ്ടിറങ്ങിയ പ്രേക്ഷകരും ഒരിക്കലും മിസ് ചെയ്യാനാകാത്ത ചിത്രം എന്നാണ് വിശേഷിപ്പിച്ചത്. ഏതാനും ദിവസം മുൻപാണ് ആട്ടം ഒടിടിയിൽ പ്രദ‍ർശനെത്തിയത്. പിന്നാലെ സിനിമയ്ക്ക് വലിയ പ്രശംസയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നതും.

'മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും'; ആട്ടം സിനിമയെ പ്രശംസിച്ച് ഹരീഷ് പേരടി
സേനാപതിയുടെ മൂന്നാം വരവ് ഉറപ്പ്; 'ഇന്ത്യൻ 2 വും ഇന്ത്യൻ 3 യും ഷൂട്ടിങ് പൂർത്തിയായി' എന്ന് കമൽഹാസൻ

കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്,അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെല്‍വരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീര്‍ ബാബു, സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ഛായാഗ്രാഹണം അനുരുദ്ധ് അനീഷായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com