ഇനി മമ്മൂക്കയുടെ സ്റ്റൈലിഷ് ഗെയിം ത്രില്ലറിനുള്ള സമയം; 'ബസൂക്ക' പാക്കപ്പായി

കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക
ഇനി മമ്മൂക്കയുടെ സ്റ്റൈലിഷ് ഗെയിം ത്രില്ലറിനുള്ള സമയം; 'ബസൂക്ക' പാക്കപ്പായി

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിച്ചത്.

കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. സിനിമയിൽ തെന്നിന്ത്യയിലെ സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോനും പ്രധാന താരമാണ്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൂർണ്ണമായും ഗെയിം ത്രില്ലർ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഐശ്യര്യ മേനോൻ എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇനി മമ്മൂക്കയുടെ സ്റ്റൈലിഷ് ഗെയിം ത്രില്ലറിനുള്ള സമയം; 'ബസൂക്ക' പാക്കപ്പായി
കമലഹാസനും, ധനുഷിനും, വിക്രമിനും ഭീഷണിയാകുമോ ലോക്സഭാ തിരഞ്ഞെടുപ്പ്?

സംഗീതം മിഥുൻ മുകുന്ദ്, ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, കലാസംവിധാനം അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുജിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍സ് ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com