ക്ലാഷ് വരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പുമായി; പ്രഭാസിന്റെ കൽക്കി 2898 എഡി റിലീസ് മാറ്റുന്നു?

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സിനിമയുടെ റിലീസ് മാറ്റം
ക്ലാഷ് വരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പുമായി; പ്രഭാസിന്റെ കൽക്കി 2898 എഡി റിലീസ് മാറ്റുന്നു?

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സിനിമയുടെ റിലീസ് മാറ്റം എന്നാണ് സൂചന.

തെലുങ്ക് സംസ്ഥാനങ്ങളിൽ മെയ് 13 നാണ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സിനിമയുടെ ആദ്യ ദിനങ്ങളിലെ കളക്ഷനെ ബാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ നിഗമനം. ഇതേതുടർന്നാണ് റിലീസ് നീട്ടുന്നതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ക്ലാഷ് വരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പുമായി; പ്രഭാസിന്റെ കൽക്കി 2898 എഡി റിലീസ് മാറ്റുന്നു?
രാംചരണിന്റെ പിറന്നാളിന് രാജമൗലിയുടെ ഹിറ്റ് ചിത്രം റീ റിലീസ്

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com