'കാർത്തികേയ 3' വരും; ഔദ്യോഗിക അറിയിപ്പുമായി നടൻ നിഖിൽ; ഷൂട്ടിങ്ങ് ഉടൻ

ചന്തു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന ചിത്രം സാഹസികത നിറഞ്ഞ ഈ ത്രില്ലർ സിനിമയാണ്
'കാർത്തികേയ 3' വരും; ഔദ്യോഗിക അറിയിപ്പുമായി നടൻ നിഖിൽ; ഷൂട്ടിങ്ങ് ഉടൻ

തെലുങ്ക്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 'കാർത്തികേയ 2' വിലൂടെ പാൻ ഇന്ത്യൻ ലെവലിലേക്കാണ് നടൻ നിഖിൽ എത്തിയത്. രണ്ടാം ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം 'കാർത്തികേയ 3'യുടെ പുതിയ വിവരങ്ങളറിയാൻ കാത്തിരുന്ന പ്രേക്ഷകർക്ക് സന്തോഷ വാർത്തയാണ് നടൻ അറിയിച്ചിരിക്കുന്നത്.

'പുതിയ സാഹസിക കഥകൾക്കായി ഡോ. കാർത്തികേയ തിരയുന്നു..ഉടൻ', ഇതായിരുന്നു നിഖിലിന്റെ വാക്കുകൾ. സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ടുള്ള ജോലികൾ പുരോഗമിക്കുകയാണ്. ചന്തു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന ചിത്രം സാഹസികത നിറഞ്ഞ ഈ ത്രില്ലർ സിനിമയാണ്. മൂന്നാം ഭാഗം വലി കാൻവാസിലാണ് ഒരുങ്ങുന്നത്.

2014-ൽ പുറത്തിറങ്ങിയ 'കാർത്തികേയ'യേക്കാൾ വ്യത്യസ്തമായ കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കാർത്തികേയ-യിലൂടെയാണ് ചന്തു മൊണ്ടേറ്റി സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ചിത്രത്തിൽ അനുപമ പരമേശ്വരനും അനുപം ഖേറും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ആദ്യ ഭാഗത്തിൽ നിന്നും സാങ്കേതികപരമായ നവീകരണത്തോടെ ഒരുക്കിയ ചിത്രം തെലുങ്കിനൊപ്പം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിരുന്നു. മിസ്റ്ററി, ഹൊറർ, ത്രില്ലർ, അഡ്വഞ്ചർ, റൊമാൻസ്, കോമഡി മുതലായ ജോണറുകളിലൂടെയെല്ലാം സഞ്ചരിച്ചാണ് കാർത്തികേയ 2ഒരുക്കിയത്.

'കാർത്തികേയ 3' വരും; ഔദ്യോഗിക അറിയിപ്പുമായി നടൻ നിഖിൽ; ഷൂട്ടിങ്ങ് ഉടൻ
'മമ്മൂട്ടിക്ക് എപ്പോഴും പുതിയത് എന്ത് ചെയ്യാമെന്നാണ് ചിന്ത, ലാലിന് ആ അന്വേഷണമില്ല'; സിബി മലയിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com