ബോയ്സ് റെഡിയായിക്കോ... മോളിവുഡിന് മമ്മൂക്കയുടെ വക 'ടർബോ' പഞ്ച് ഉടൻ; ജോസച്ചായൻ മെയ് മാസത്തിലെത്തും?

ടർബോ മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്
ബോയ്സ് റെഡിയായിക്കോ... മോളിവുഡിന് മമ്മൂക്കയുടെ വക 'ടർബോ' പഞ്ച് ഉടൻ; ജോസച്ചായൻ മെയ് മാസത്തിലെത്തും?

പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സുമെല്ലാം മലയാള സിനിമയിലേക്ക് കോടികളാണ് എത്തിക്കുന്നത്. ഈ തിയേറ്റർ ആഘോഷം തുടരുമെന്ന് ഉറപ്പ് നൽകുന്ന റിലീസുകളാണ് അടുത്ത മാസങ്ങളിൽ മലയാളത്തിൽ വരുന്നത്. ആടുജീവിതവും ആവേശവുമെല്ലാം അടങ്ങുന്ന ആ പട്ടികയിലേക്ക് മമ്മൂട്ടി ചിത്രം ടർബോയും എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. തിയേറ്ററുകൾക്കുള്ള എഗ്രിമെന്റുകള്‍ അയച്ചതായും ചാർട്ടിങ്ങുകൾ ആരംഭിച്ചതായും സൂചനകളുണ്ട്. മെയ് ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവർത്തകർ എന്നാണ് സൂചന.

ആക്ഷങ്ങൾ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ടർബോ എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

ബോയ്സ് റെഡിയായിക്കോ... മോളിവുഡിന് മമ്മൂക്കയുടെ വക 'ടർബോ' പഞ്ച് ഉടൻ; ജോസച്ചായൻ മെയ് മാസത്തിലെത്തും?
മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ഉടൻ തെലുങ്കിലും 'സീൻ മാറ്റും'; എത്തിക്കുന്നത് പുഷ്പ നിർമ്മാതാക്കൾ?

മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com