മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ഉടൻ തെലുങ്കിലും 'സീൻ മാറ്റും'; എത്തിക്കുന്നത് പുഷ്പ നിർമ്മാതാക്കൾ?

മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് പതിപ്പ് ഈ മാസം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്
മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ഉടൻ തെലുങ്കിലും 'സീൻ മാറ്റും'; എത്തിക്കുന്നത് പുഷ്പ നിർമ്മാതാക്കൾ?

മലയാള സിനിമയുടെ 'സകല സീനും മാറ്റി' മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുകയാണ്. ആഗോളതലത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമയെന്ന റെക്കോർഡുമായി മഞ്ഞുമ്മൽ ബോയ്സ് മുന്നേറുമ്പോൾ സിനിമയുടെ മൊഴിമാറ്റ പതിപ്പുകൾ സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.

ചിദംബരം സംവിധാനം ചെയ്ത സിനിമയുടെ തെലുങ്ക് പതിപ്പ് ഈ മാസം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. പുഷ്പയുടെ നിർമ്മാതാക്കളായ മൈത്രി മൂവീസായിരിക്കും ചിത്രം തെലുങ്കിലെത്തിക്കുക എന്നും മൊഴിമാറ്റ പതിപ്പ് ഈ മാസം 29 ന് റിലീസ് ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഗിരീഷ് എ ഡി ചിത്രം പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തെലുങ്കിൽ നിന്ന് ലഭിക്കുന്നത്. മറ്റു ഭാഷകളിൽ ചർച്ചയായ മഞ്ഞുമ്മൽ ബോയ്സ് കൂടി തെലുങ്കിലേക്ക് എത്തുമ്പോൾ ടോളിവുഡിൽ മലയാളത്തിന്റെ അധിപത്യമാകും എന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ഉടൻ തെലുങ്കിലും 'സീൻ മാറ്റും'; എത്തിക്കുന്നത് പുഷ്പ നിർമ്മാതാക്കൾ?
ആഗോളതലത്തിൽ ഒന്നാമൻ; 2018 മുങ്ങി,പിള്ളേരെ പോക്ക് ഇത് എങ്ങോട്ട്

അതേസമയം 176 കോടി കളക്ഷനുമായി മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com