അജിത് ഇനി 'ഗുഡ് ബാഡ് അഗ്ലി'; ആദിക് രവിചന്ദ്രൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ്

ഗുഡ് ബാഡ് അഗ്ലി എന്നാണ് സിനിമയുടെ പേര്
അജിത് ഇനി 'ഗുഡ് ബാഡ് അഗ്ലി'; ആദിക് രവിചന്ദ്രൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ്

അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ഗുഡ് ബാഡ് അഗ്ലി എന്നാണ് സിനിമയുടെ പേര്. ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിക്കുന്നത്.

'അജിത് സാറുമായി ഒരുമിക്കുന്നതിൽ അഭിമാനം. സംവിധായകൻ ആദിക് രവിചന്ദ്രന്റെ തിരക്കഥയും നറേഷനും അത്രമേൽ ഗംഭീരമായിരുന്നു. ഇത്രയും മനോഹരമായ സിനിമ ആരാധകരും സിനിമ സ്നേഹികൾക്കും ഒരുക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്,' നിർമ്മാതാവ് നവീൻ ഏർനെനി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'എല്ലാവരുടെ ജീവിതത്തിലും കരിയറിലും മറക്കാൻ കഴിയാത്ത ചില മുഹൂർത്തങ്ങളുണ്ടാകും. എന്നെ സംബന്ധിച്ചാണ് ഇതാണ് ആ സമയം. അജിത് സാറുമായി വർക്ക് ചെയ്യുന്നത് എന്റെ ഒരുപാട് വർഷത്തെ സ്വപ്നമാണ്. നവീൻ ഏർനെനി സാറിനും വൈ രവി ശങ്കർ സാറിനും അങ്ങനെയൊരു സാഹചര്യം ഒരുക്കിത്തന്നതിൽ ഒരുപാട് നന്ദി,' ആദിക് രവിചന്ദ്രൻ പറഞ്ഞു.

അജിത് ഇനി 'ഗുഡ് ബാഡ് അഗ്ലി'; ആദിക് രവിചന്ദ്രൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ്
നജീബിന്റെ അതിജീവനത്തിന് എല്ലാ ഭാഷകളിലും ഒരേ ശബ്ദം; 'ആടുജീവിതം' അപ്ഡേറ്റിയുമായി പൃഥ്വി

ജൂണ്‍ 2024ൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. 2025 പൊങ്കൽ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. എഡിറ്റർ - വിജയ് വേലുകുട്ടി, സ്റ്റണ്ട് - സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ദിനേശ് നരസിംഹൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com