ഓഡിറ്റോറിയം നിർമ്മാണം; നടികർ സംഘത്തിന് കമൽ ഹാസന്റെ ഒന്നരകോടി സംഭാവന

ഓഡിറ്റോറിയം നിർമ്മാണത്തിന് ഒന്നരകോടി രൂപ സംഭാവന ചെയ്ത് നടൻ കമൽഹാസൻ
ഓഡിറ്റോറിയം നിർമ്മാണം; നടികർ സംഘത്തിന് കമൽ ഹാസന്റെ ഒന്നരകോടി സംഭാവന

തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ ഓഡിറ്റോറിയം നിർമ്മാണത്തിന് ഒന്നരകോടി രൂപ സംഭാവന ചെയ്ത് നടൻ കമൽഹാസൻ. നടികർ സംഘം ഭാരവാഹികളായ നാസർ, വിശാൽ, കാർത്തി, പൂച്ചി മുരുകൻ എന്നിവർക്കാണ് താരം ചെക്ക് നൽകിയത്.

2017 ഏപ്രിലിൽ കമൽഹാസനും രജനികാന്തും തറക്കല്ലിട്ടതിന് ശേഷമാണ് കെട്ടിടത്തിൻ്റെ പണി ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ നിർമ്മാണം നിലയ്ക്കുകയായിരുന്നു.

ഓഡിറ്റോറിയം നിർമ്മാണം; നടികർ സംഘത്തിന് കമൽ ഹാസന്റെ ഒന്നരകോടി സംഭാവന
തമിഴകത്ത് മാത്രമല്ല, കർണാടകയിലും തിയേറ്ററുകൾക്ക് പണിയാ; റെക്കോർഡുകൾ തകർത്ത് മഞ്ഞുമ്മൽ ബോയ്സ്

18 ഗ്രൗണ്ട് പ്രോപ്പർട്ടിയിൽ 1000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഈ ഓഡിറ്റോറിയം അവാർഡ് ചടങ്ങുകൾക്കായാണ് നിർമ്മിക്കുന്നത്. 800 പേർക്ക് ഇരിക്കാവുന്ന വിവാഹ മണ്ഡപവും 300 പേർക്ക് ഇരിക്കാവുന്ന ചെറിയ ഒരു മിനി ഹാളും ഉണ്ടാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com