തമിഴകത്ത് മാത്രമല്ല, കർണാടകയിലും തിയേറ്ററുകൾക്ക് പണിയാ; റെക്കോർഡുകൾ തകർത്ത് മഞ്ഞുമ്മൽ ബോയ്സ്

കർണാടകയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളം ചിത്രം എന്ന റെക്കോർഡും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിരിക്കുകയാണ്
തമിഴകത്ത് മാത്രമല്ല, കർണാടകയിലും തിയേറ്ററുകൾക്ക് പണിയാ; റെക്കോർഡുകൾ തകർത്ത് മഞ്ഞുമ്മൽ ബോയ്സ്

ഭാഷയുടെ അതിർത്തികൾ ഭേദിച്ച് ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിന് അഭിമാനമായിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവുമധികം പണം വാരുന്ന മലയാളം സിനിമയായി മഞ്ഞുമ്മൽ ബോയ്സ് മാറിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ തമിഴകത്ത് മാത്രമല്ല കർണാടകയിലും സിനിമ തരംഗമാവുകയാണ്.

മഞ്ഞുമ്മൽ ബോയ്സ് 16 ദിവസം കൊണ്ട് 7.25 കോടിയോളം രൂപയാണ് കർണാടകയിൽ നിന്ന് നേടിയിരിക്കുന്നത്. ഇതോടെ കർണാടകയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളം ചിത്രം എന്ന റെക്കോർഡും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ 10 കോടി ക്ലബിൽ ഇടം നേടുമെന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 140 കോടിക്ക് മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

തമിഴകത്ത് മാത്രമല്ല, കർണാടകയിലും തിയേറ്ററുകൾക്ക് പണിയാ; റെക്കോർഡുകൾ തകർത്ത് മഞ്ഞുമ്മൽ ബോയ്സ്
മഞ്ഞ്'അമൂൽ' ബോയ്സ്; മഞ്ഞുമ്മൽ ബോയ്സിന് അമൂലിന്റെ ട്രിബ്യൂട്ട്

ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com