രാം ചരൺ അടുക്കളയിൽ; വനിതാ ദിനത്തിൽ അമ്മയ്ക്ക് ഭക്ഷണം ഒരുക്കി താരം

സിനിമയിൽ സജീവമായ താരം കുടുംബത്തിനും പ്രാധാന്യം നൽകാറുണ്ട്
രാം ചരൺ അടുക്കളയിൽ; വനിതാ ദിനത്തിൽ അമ്മയ്ക്ക് ഭക്ഷണം ഒരുക്കി താരം

തെലുങ്ക് താരമായ രാം ചരണിന് മലയാളത്തിലും ആരാധകർ ഏറെയാണ്. സിനിമയിൽ സജീവമായ താരം കുടുംബത്തിനും പ്രാധാന്യം നൽകാറുണ്ട്. വനിതാ ദിനത്തിൽ അമ്മ സുരേഖയ്ക്ക് ഇഷ്ടഭക്ഷണം ഒരുക്കുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

അമ്മയ്ക്ക് അരികിൽ നിന്ന് പനീർ ടിക്കയും ചെറിയ അപ്പവുമാണ് താരം പാകം ചെയ്യുന്നത്. ഓറഞ്ച് നിറത്തിലുള്ള കുർത്ത ധരിച്ച് വീട്ടുകാരുമായി സമയം ചെലവഴിക്കുന്ന രാംചരണിന്റെ വീഡിയോ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

രാം ചരൺ അടുക്കളയിൽ; വനിതാ ദിനത്തിൽ അമ്മയ്ക്ക് ഭക്ഷണം ഒരുക്കി താരം
'പഠാൻ' പോലെയുള്ള സിനിമകളിൽ അഭിനയിക്കണമെന്ന് ആരാധകൻ; ആമിർ ഖാന്റെ മറുപടി ഇങ്ങനെ

എസ് ശങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ കിയാര അദ്വാനി, എസ് ജെ സൂര്യ, ജയറാം എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യാനുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com