ഓസ്‌ലറും അലക്സാണ്ടറും ഒടിടിയിൽ; ഔദ്യോഗിക പ്രഖ്യാപനം

മെഡിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള സിനിമ ഇതുവരെ ആഗോളതലത്തിൽ 40 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു
ഓസ്‌ലറും അലക്സാണ്ടറും ഒടിടിയിൽ; ഔദ്യോഗിക പ്രഖ്യാപനം

2024 ലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഓസ്‌ലർ. ജയറാമിന് ശക്തമായ തിരിച്ചുവരവ് നൽകിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി ആരാധകർ കാത്തിരിപ്പിലായിരുന്നു. ചിത്രം മാർച്ച് 20 ന് ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ഓസ്‌ലർ പ്രദർശനത്തിനെത്തിക്കുന്നത്.

മെഡിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള സിനിമ ഇതുവരെ ആഗോളതലത്തിൽ 40 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ഇതോടെ ജയറാമിന്റെ കരിയറിലെ ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമയായി ഓസ്‌ലർ മാറി. അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.

ഓസ്‌ലറും അലക്സാണ്ടറും ഒടിടിയിൽ; ഔദ്യോഗിക പ്രഖ്യാപനം
രാം ചരൺ അടുക്കളയിൽ; വനിതാ ദിനത്തിൽ അമ്മയ്ക്ക് ഭക്ഷണം ഒരുക്കി താരം

ജനുവരി 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്‌ത സിനിമയിൽ സുപ്രധാന വേഷത്തിൽ മമ്മൂട്ടിയുമെത്തുന്നുണ്ട്. അലക്‌സാണ്ടർ എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. അനശ്വര രാജൻ, ജഗദീഷ്, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്‍ലറിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com