'റീനുവും സച്ചിനും കൊള്ളാം, പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത്....'; പ്രേമലുവിനെ വാഴ്ത്തി രാജമൗലി

സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ സ്വന്തമാക്കി
'റീനുവും സച്ചിനും കൊള്ളാം, പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത്....'; പ്രേമലുവിനെ വാഴ്ത്തി രാജമൗലി

േമലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമലു. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ സ്വന്തമാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ പ്രേമലു ചിത്രത്തെയും മകൻ കാർത്തികേയനെയും അഭിനന്ദിച്ച് രാജമൗലി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

''കാർത്തികേയ തെലുങ്കിൽ പ്രേമലു ചെയ്യുന്നതിൽ വളരെ സന്തോഷം. ചിരിയുടെ കലാപമാണ് ചിത്രം. യൂത്തിന്റെ ഭാഷ പൂർണ്ണമായി ചിത്രത്തിൽ കൊണ്ടുവന്ന എഴുത്തുകാരൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. ട്രെയിലറിലെ റീനു എന്ന പെൺകുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സച്ചിന്‍ എന്ന കഥാപാത്രം വളരെ നന്നായിട്ടുണ്ട് . പക്ഷേ എൻ്റെ പ്രിയങ്കരൻ ആദി, ജെ കെ ജസ്റ്റ് കിഡിങ്'' എന്നാണ് രാജമൗലി പറഞ്ഞിരിക്കുന്നത്.

പ്രേമലുവിന്റെ തെലുങ്ക് വേര്‍ഷന്‍ നാളെ തിയേറ്ററുകളിൽ എത്താൻ ഇരിക്കെയാണ് രാജമൗലിയുടെ ട്വിറ്റർ പോസ്റ്റ്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായിരിക്കുന്നത്. നിരവധി പേരാണ് കമന്റുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

'റീനുവും സച്ചിനും കൊള്ളാം, പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത്....'; പ്രേമലുവിനെ വാഴ്ത്തി രാജമൗലി
'അജിത്തിന് ബ്രെയിന്‍ ട്യൂമറെന്ന പ്രചരണം തെറ്റ്'; പ്രതികരണവുമായി മാനേജർ

ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് പ്രേമലു. പക്ഷേ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു. സിനിമ ആ​ഗോളതലത്തിൽ 70 കോടിയ്ക്ക് മുകളിൽ കളക്ട് ചെയ്തു കഴിഞ്ഞു. ലോകമെമ്പാടുമുള്ള 700 തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇങ്ങനെ പോയാല്‍ പ്രേമലു ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബില്‍ വൈകാതെ എത്തുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ എത്തിയ സിനിമയിൽ നസ്‍ലെനും മമിമതയുമാണ് പ്രധാന കഥാപാത്രമായെത്തിയത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com