സിനിമാ ഷൂട്ടിങ്ങിനിടയിൽ ഛായാഗ്രാഹക വെടിയേറ്റ് മരിച്ച സംഭവം; ഹന്ന ഗുട്ടീരസ് കുറ്റക്കാരിയെന്ന് കോടതി

'റസ്റ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിടയിലാണ് അഭിനേതാവിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിച്ചത്
സിനിമാ ഷൂട്ടിങ്ങിനിടയിൽ ഛായാഗ്രാഹക വെടിയേറ്റ് മരിച്ച സംഭവം; ഹന്ന ഗുട്ടീരസ് കുറ്റക്കാരിയെന്ന് കോടതി

സിനിമാ ചിത്രീകരണത്തിനിടയിൽ അഭിനേതാവിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിച്ച കേസില്‍ ആര്‍മറായ ഹന്ന ഗുട്ടീരസ്- റീഡ് കുറ്റക്കാരിയാണെന്ന് വിധിച്ച് കോടതി. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് ഹന്ന കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്.

2021-ൽ 'റസ്റ്റ്' എന്ന വെസ്റ്റേൺ സിനിമയുടെ ചിത്രീകരണത്തിടയിൽ നടന്‍ അലക് ബാള്‍ഡ്വിന്നിന്റെ കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു. സംഭവത്തിൽ ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിക്കുകയും സംവിധായകന്‍ ജോയല്‍ സോസയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചിത്രീകരണത്തിനായി ആയുധങ്ങൾ ഉപയോഗിക്കുമ്പോഴുള്ള പ്രോട്ടോക്കോളുകൾ ഹന്ന പാലിച്ചില്ലെന്നും അതിനാലാണ് അപകടമുണ്ടായതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഹന്ന നിരപരാധിയാണെന്നും ബലിയാടാക്കുകയായിരുന്നുവെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ അറിയിച്ചത്. തിരക്കഥയിലില്ലാതെ ഭാഗമാണ് നടൻ റിഹേഴ്‌സൽ ചെയ്തത് എന്നും ഹന്നയ്ക്ക് ഇത് അറിയില്ലായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

സിനിമാ ഷൂട്ടിങ്ങിനിടയിൽ ഛായാഗ്രാഹക വെടിയേറ്റ് മരിച്ച സംഭവം; ഹന്ന ഗുട്ടീരസ് കുറ്റക്കാരിയെന്ന് കോടതി
വീണ്ടും അമ്മയായി 'വണ്ടർ വുമൺ' താരം ഗാൽ ഗാഡോട്ട്; ഗർഭാവസ്ഥ എളുപ്പമായിരുന്നില്ലെന്ന് നടി

പ്രോസിക്യൂഷന്റെ വാദം ശരിവെച്ച കോടതി ഹന്ന കുറ്റക്കാരിയാണെന്ന് വിധിച്ചു. ഹന്നയ്ക്ക് 18 മാസത്തെ ജയിൽ ശിക്ഷയും 5000 ഡോളർ പിഴയും ലഭിക്കും. ബാള്‍ഡ്വിന്റെ വിചാരണ ജൂലൈ മാസത്തിലാണ് നടക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com