പ്രേമലുവിലെ കണ്ടിന്യൂറ്റി മിസ്റ്റേക്കുമായി പ്രേക്ഷകൻ;തെറ്റാണ്, വേറെ വഴിയില്ലായിരുന്നെന്ന് ഗിരീഷ് എഡി

അത് ഒരു തെറ്റായിരുന്നുവെന്ന് ഗിരീഷ് എ ഡി മറുപടി നൽകുകയും ചെയ്തു
പ്രേമലുവിലെ കണ്ടിന്യൂറ്റി മിസ്റ്റേക്കുമായി പ്രേക്ഷകൻ;തെറ്റാണ്, വേറെ വഴിയില്ലായിരുന്നെന്ന് ഗിരീഷ് എഡി

തിയേറ്ററുകളിൽ എന്ന പോലെ സമൂഹ മാധ്യമങ്ങളിലും പ്രേമലു ചർച്ചാവിഷയമായി തുടരുകയാണ്. ഇപ്പോഴിതാ സിനിമയിൽ സംഭവിച്ച തെറ്റ് ഒരു പ്രേകഷകൻ ചൂണ്ടിക്കാട്ടിയതും അതിന് സംവിധായകൻ ഗിരീഷ് എ ഡി നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ 'മിനി മഹാറാണി' എന്ന ഗാനത്തിൽ സംഭവിച്ച ഒരു കണ്ടിന്യൂറ്റി മിസ്റ്റേക്കിനെക്കുറിച്ച് വൈശാഖ് പി വി എന്ന പ്രേക്ഷകൻ ഒരു ഫേസ്‍ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടു. പിന്നാലെ അത് ഒരു തെറ്റായിരുന്നുവെന്ന് ഗിരീഷ് എ ഡി മറുപടി നൽകുകയും ചെയ്തു.

ഗിരീഷിന്റെ ഈ വാക്കുകളാണ് ചർച്ചയാകുന്നത്. സിനിമകൾ പരാജയപ്പെടുന്നതിന് പ്രേക്ഷകരെയും റിവ്യൂവർമാരെയും പഴിക്കുന്ന കാലത്താണ് ഗിരീഷ് എ ഡി എന്ന സംവിധായകൻ തന്റെ സിനിമയിലെ അബദ്ധം തുറന്നു സമ്മതിക്കുന്നത്. മറ്റുള്ളവർ അദ്ദേഹത്തെ കണ്ടുപഠിക്കണമെന്ന് പ്രേക്ഷകർ പറയുന്നു. ഒപ്പം ഗിരീഷിനെ നിരവധിപ്പേർ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. വൈശാഖ് എന്ന പ്രേക്ഷകനും ഗിരീഷിന്റെ മറുപടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വൈശാഖിന്റെ കുറിപ്പ് ഇങ്ങനെ:

'സത്യത്തിൽ ഞാൻ ഇന്നലെ ചുമ്മാ ഒരു രസത്തിനു വേണ്ടി ഇട്ടതാണ് ഈ പോസ്റ്റ്. Premalu continuity mistake.

പ്രതികരണം അറിയാൻ വേണ്ടി ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ ഇടുന്നതിന്റെ കൂടെ മറ്റൊരു ഗ്രൂപ്പിലും ഇട്ടു. ഇട്ട പാടെ ഞാൻ എയറിൽ പോയി. പിന്നെ അങ്ങോട്ട് ഫുൾ അലക്കായിരുന്നു. ഇത് പാട്ടിന്റെ ഇടയിൽ സ്വിച്ച് ചെയ്തതാണ്, 5 മിനിറ്റിൽ എല്ലാം കാണിക്കാൻ പറ്റുമോ, അല്ലാതെ മിസ്റ്റേക് ഒന്നും അല്ലെന്നും പറഞ്ഞ്.

അങ്ങനെയും ഒരു പോസിബിലിറ്റി പറയാം. പക്ഷേ എനിക്ക് അത് മിസ്റ്റേക് ആയി തോന്നി. കാരണം റീനു (മമിത ബൈജു) വണ്ടി മേടിച്ചു ഓടിക്കുന്നതും സ്വിച്ച് ചെയ്യുന്നതും കാണിക്കുന്നുണ്ട്. ഇത് അപ്പോൾ അണിയറക്കാർ അഡ്മിറ്റ് ചെയ്‌തില്ലെങ്കിലും ആരും അറിയാൻ പോണില്ല.

പ്രേമലുവിലെ കണ്ടിന്യൂറ്റി മിസ്റ്റേക്കുമായി പ്രേക്ഷകൻ;തെറ്റാണ്, വേറെ വഴിയില്ലായിരുന്നെന്ന് ഗിരീഷ് എഡി
'ഫാനിട്ടപ്പോൾ വിഗ്ഗ് പറന്നു, ബാലയ്യ അസിസ്റ്റന്റിനെ തല്ലാൻ ചെന്നു'; അനുഭവം പങ്കുവെച്ച് കെഎസ് രവികുമാർ

പക്ഷേ സംവിധായകൻ തന്നെ നേരിട്ടു വന്ന് അതൊരു തെറ്റാണെന്ന് സമ്മതിക്കുന്നു. പടം പൊട്ടിയത് വരെ റിവ്യുവർമാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വയ്ക്കുന്ന സിനിമാക്കാർ ഉള്ള ഈ കാലത്ത് തിയറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ ഡയറക്ടർ തന്നെ പറ്റിയ ഒരു മിസ്റ്റേക്ക് ഒരു ഓപ്പൺ ഗ്രൂപ്പിൽ അഡ്മിറ്റ് ചെയ്യുന്നത് ഭയങ്കര പോസിറ്റീവ് കാര്യമായി തോന്നി.'

Related Stories

No stories found.
logo
Reporter Live
www.reporterlive.com