'സൂര്യ വാടിവാസൽ ഉപേക്ഷിച്ചോ?'; വെട്രിമാരൻ സൂര്യയ്ക്ക് പകരം നായകനാക്കുന്നത് ഈ നടനെ?

സൂര്യ സുധ കൊങ്കരയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലായതിനാലാണ് ഈ തീരുമാനം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'സൂര്യ വാടിവാസൽ ഉപേക്ഷിച്ചോ?'; വെട്രിമാരൻ സൂര്യയ്ക്ക് പകരം നായകനാക്കുന്നത് ഈ നടനെ?

2022ൽ പ്രഖ്യാപിച്ച സൂര്യ - വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങാനിരുന്ന വാടിവാസലിൽ നിന്നും നടൻ പിന്മാറിയതായി റിപ്പോർട്ട്. മാത്രവുമല്ല വെട്രിമാരൻ സൂര്യയ്ക്ക് പകരം സൂരിയെ നായകനാക്കി ഒരുക്കാൻ തീരുമാനിച്ചെന്നും അഭ്യൂഹങ്ങൾ ഉണ്ട്. 'വിടുതലൈ 2' ശേഷം ഉടൻ തന്നെ വാടിവാസൽ ആരംഭിക്കാനാണ് വെട്രിയുടെ പ്ലാനെന്നും സൂര്യ സുധ കൊങ്കരയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലായതിനാലാണ് ഈ തീരുമാനം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാടിവാസലിന് ശേഷം ധനുഷുമായി വട ചെന്നൈ 2 ഒരുക്കാൻ വെട്രിമാരന് ആഗ്രഹമുണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിടുതലൈ എന്ന ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച സൂരിയെ വാടിവാസലിൽ നായകനായി കാണാൻ ധാരാളം ആരാധകർ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ രണ്ട് വർഷമായി പരിശീലനം നടത്തിയ സൂര്യയെ ഒഴിവാക്കരുതെന്ന് അപേക്ഷിച്ച് നിരവധി ആരാധകരും സിനിമ പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.

'സൂര്യ വാടിവാസൽ ഉപേക്ഷിച്ചോ?'; വെട്രിമാരൻ സൂര്യയ്ക്ക് പകരം നായകനാക്കുന്നത് ഈ നടനെ?
'ജയ് ശ്രീറാം വിളിച്ച് കിംഗ് ഖാൻ'; അനന്ത് അംബാനിയുടെ വിവാഹാഘോഷ വേദിയില്‍ ഷാരൂഖ് ഖാൻ, വീഡിയോ

നിലവിൽ സൂര്യ 'കങ്കുവ'യുടെ ഡബ്ബിങ് ജോലികളിലാണ്. 'കങ്കുവ'യിൽ യോദ്ധാവായാണ് സൂര്യ എത്തുന്നതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രം വിവിധ കാലഘട്ടങ്ങളിലുള്ള കഥയായിരിക്കും എന്ന് അടുത്തിടെ പുറത്തുവിട്ട സൂര്യയുടെ സെക്കൻഡ് ലുക്കില്‍ വ്യക്തമായിരുന്നു. 2024 പകുതിയോടെ 'കങ്കുവ' പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വൈകാനാണ് സാധ്യത എന്നത് ആരാധകരെ നിരാശരാക്കുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്. ദേവ് ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. മലയാളിയായ നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com