സന്ദീപ് റെഡ്‌ഡി വാങ്കയുടെ പ്രഭാസ് ചിത്രം 'സ്പിരിറ്റി'ന്റെ പുത്തൻ അപ്ഡേറ്റ്

സ്പിരിറ്റ് എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സന്ദീപ് അനിമൽ ഫ്രാഞ്ചൈസിയിലേക്ക് കടക്കൂ എന്നും റിപ്പോർട്ട് ഉണ്ട്
സന്ദീപ് റെഡ്‌ഡി വാങ്കയുടെ പ്രഭാസ് ചിത്രം 'സ്പിരിറ്റി'ന്റെ പുത്തൻ അപ്ഡേറ്റ്

തന്റെ പുതിയ ചിത്രം പ്രഭാസിനൊപ്പം ഒരുക്കുന്ന സ്പിരിറ്റ് ആണെന്ന് സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക. മറ്റ് ചാനലുകൾ പറയുന്ന പോലെ ഇതൊരു സൂപ്പർനാച്ചുറൽ ചിത്രമല്ലെന്നും ഒരു സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്.

അനിമലിന്റെ ഗംഭീര വിജയത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗം അനിമൽ പാർക്ക് അയിരിക്കില്ല, 'സ്പിരിറ്റ്' എന്ന ചിത്രമായിരിക്കും ഇനി ഒരുക്കുകയെന്നും പരിപാടിയിൽ പറഞ്ഞിരുന്നു. പ്രഭാസ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വാർത്ത വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇതാണ് ചർച്ചാവിഷയം. സ്പിരിറ്റ് എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സന്ദീപ് അനിമൽ ഫ്രാഞ്ചൈസിലേക്ക് കടക്കൂ എന്നും റിപ്പോർട്ട് ഉണ്ട്.

സന്ദീപ് റെഡ്‌ഡി വാങ്കയുടെ പ്രഭാസ് ചിത്രം 'സ്പിരിറ്റി'ന്റെ പുത്തൻ അപ്ഡേറ്റ്
'ആണ്ടവരുടെ വിളയാട്ടം ഇനി സൈബീരിയയിൽ'; 'തഗ് ലൈഫി'ന്റെ അടുത്ത ഷെഡ്യുളിനായി കമൽ ഹാസൻ ഒരുങ്ങുന്നു

അതേസമയം, അനിമൽ തിയേറ്റർ റിലീസിന് ശേഷം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുമായി മുന്നേറുകയാണ്. 'അർജുൻ റെഡ്ഡി', 'കബീർ സിങ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിൽ രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷം ചെയ്തത്. പ്രതിനായകനായി ബോബി ഡിയോളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ലിക്സിൽ ചിത്രം ജനുവരി 26ന് സ്ട്രീം ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി സിനിമാപ്രേമികൾ ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com