സംവിധായകൻ മോഹൻലാൽ അവതരിക്കുക മെയ് മാസം?; ക്ലാഷ് റിലീസ് വേണ്ടെന്ന തീരുമാനത്തിലെന്ന് റിപ്പോർട്ട്

സിനിമയുടെ റിലീസ് നീളുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്
സംവിധായകൻ മോഹൻലാൽ അവതരിക്കുക മെയ് മാസം?; ക്ലാഷ് റിലീസ് വേണ്ടെന്ന തീരുമാനത്തിലെന്ന് റിപ്പോർട്ട്

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമെന്നതിനാൽ തന്നെ ബറോസിന് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വർഷം മാർച്ച് 28 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ റിലീസ് നീളുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

3 ഡിയിൽ ഒരുങ്ങുന്ന സിനിമ പോസ്റ്റ് പ്രൊഡക്ഷനിൽ ചില കാരണങ്ങളാൽ കാലതാമസം നേരിടുന്നതിനാൽ റിലീസ് നീട്ടാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. സിനിമയുടെ റിലീസ് മെയ് മാസം ആറാം തീയതിലേക്ക് നീട്ടുമെന്നാണ് സൂചന. ഏപ്രിൽ, ജൂൺ മാസങ്ങളിൽ ചാർട്ട് ചെയ്തിരിക്കുന്ന സിനിമകളുമായി ക്ലാഷ് റിലീസ് ഒഴിവാക്കുന്നതിനായിട്ടാണ് മെയ് മാസത്തിൽ റിലീസ് തീരുമാനിച്ചത് എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സംവിധായകൻ മോഹൻലാൽ അവതരിക്കുക മെയ് മാസം?; ക്ലാഷ് റിലീസ് വേണ്ടെന്ന തീരുമാനത്തിലെന്ന് റിപ്പോർട്ട്
കൊടുമൺ പോറ്റി ബോളിവുഡിനെയും ഭ്രമിപ്പിക്കുന്നു; 'ഔട്ട്സ്റ്റാൻഡിങ്‘ എന്ന് ബോളിവുഡ് സംവിധായകൻ

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com