കൊടുമൺ പോറ്റി ബോളിവുഡിനെയും ഭ്രമിപ്പിക്കുന്നു; 'ഔട്ട്സ്റ്റാൻഡിങ്‘ എന്ന് ബോളിവുഡ് സംവിധായകൻ

നേരത്തെ ജയസൂര്യ, ആന്റണി വർഗീസ്, മിഥുൻ മാനുവൽ തോമസ്, അനൂപ് മേനോൻ, ജീത്തു ജോസഫ്, തമിഴ് സംവിധായകൻ സെൽവരാഘവൻ തുടങ്ങിയവർ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു
കൊടുമൺ പോറ്റി ബോളിവുഡിനെയും ഭ്രമിപ്പിക്കുന്നു; 'ഔട്ട്സ്റ്റാൻഡിങ്‘ എന്ന് ബോളിവുഡ് സംവിധായകൻ

ലോകമെമ്പാടും മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തിലെ പകർന്നാട്ടം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ആ അത്ഭുതം പലരും സമൂഹ മാധ്യങ്ങളിലൂടെ പങ്കുവെക്കുന്നുമുണ്ട്. അത്തരത്തിൽ സിനിമയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ വിക്രമാദിത്യ മോട്‌വാനെ.

ഭ്രമയു​ഗം കണ്ടിട്ട് ഔട്ട്സ്റ്റാൻഡിങ് എന്നാണ് വിക്രമാദിത്യ മോട്‌വാനെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവനെയും അദ്ദേഹം ടാഗ് ചെയ്തിട്ടുമുണ്ട്.

നേരത്തെ ജയസൂര്യ, ആന്റണി വർഗീസ്, മിഥുൻ മാനുവൽ തോമസ്, അനൂപ് മേനോൻ, ജീത്തു ജോസഫ്, തമിഴ് സംവിധായകൻ സെൽവരാഘവൻ തുടങ്ങിയവർ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഭ്രമയുഗം മനസ്സ് നിറയ്ക്കുന്ന ചിത്രമെന്നും താൻ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണെന്നുമാണ് സെൽവരാഘവൻ കമന്റ് ചെയ്തത്. തീർത്തും പുതുമയാർന്ന ഒരു സിനിമാറ്റിക് എക്സ്പീരിയൻസാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

കൊടുമൺ പോറ്റി ബോളിവുഡിനെയും ഭ്രമിപ്പിക്കുന്നു; 'ഔട്ട്സ്റ്റാൻഡിങ്‘ എന്ന് ബോളിവുഡ് സംവിധായകൻ
'മദ്രാസിൽ വൻ ഡിമാൻഡ്'; 'മഞ്ഞുമ്മൽ ബോയ്സി'ന് തമിഴ്നാട്ടിൽ മികച്ച ബോക്സ് ഓഫീസ് നേട്ടം

അതേസമയം ഭ്രമയുഗം ആഗോളതലത്തിൽ 50 കോടി ക്ലബ്ബിൽ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com