'മദ്രാസിൽ വൻ ഡിമാൻഡ്'; 'മഞ്ഞുമ്മൽ ബോയ്സി'ന് തമിഴ്നാട്ടിൽ മികച്ച ബോക്സ് ഓഫീസ് നേട്ടം

ചിത്രത്തിൽ കമൽ ഹാസനും ഗുണ സിനിമയിലെ ഗാനം 'കണ്മണി അൻബോഡി'ന് നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്.
'മദ്രാസിൽ വൻ ഡിമാൻഡ്'; 'മഞ്ഞുമ്മൽ ബോയ്സി'ന് തമിഴ്നാട്ടിൽ മികച്ച ബോക്സ് ഓഫീസ് നേട്ടം

മലയാളികൾക്ക് ഇഷ്ടപെട്ട പോലെ തമിഴകത്തും മഞ്ഞുമ്മലിലെ പിള്ളേർ മനം കവർന്നു. തമിഴ് നാട്ടിൽ 2 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്. ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്നതിൽ മികച്ച പ്രതികരണമാണ് മഞ്ഞുമ്മൽ ബോയ്സിന് കിട്ടുന്നത്. മാത്രവുമല്ല, ചിത്രത്തിൽ കമൽ ഹാസനും ഗുണ സിനിമയിലെ ഗാനം 'കണ്മണി അൻപോടി'ന് നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്.

റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നീടുമ്പോൾ 17.40 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം നേടിയത്. ഓരോ ദിവസം പിന്നീടുമ്പോഴും ചിത്രത്തിന്റെ തിരക്കും കളക്ഷനും വലിയ രീതിയിലാണ് വർധിച്ചു വരുന്നത്. ചിത്രത്തിൽ അഭിനയിച്ച ബോയ്സ് കൂടുതൽ പ്രൊമോഷൻ ജോലികൾക്കായി ചെന്നൈയിലേക്ക് തിരിച്ചിരിക്കുകയാണ്.

'മദ്രാസിൽ വൻ ഡിമാൻഡ്'; 'മഞ്ഞുമ്മൽ ബോയ്സി'ന് തമിഴ്നാട്ടിൽ മികച്ച ബോക്സ് ഓഫീസ് നേട്ടം
'പ്രേമലു 70 കോടിലു' ഫെബ്രുവരി റിലീസുകളിൽ റെക്കോർഡ് കളക്ഷനുമായി പ്രേമലു

'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com