ഇനി വിശ്രമകാലം; പ്രഭാസ് ഇന്ത്യ വിടുന്നു, താമസം ഇനി ലണ്ടനിലെ ആഡംബര വീട്ടിൽ

പ്രഭാസ് എത്ര നാൾ ലണ്ടനിൽ ഉണ്ടാകുമെന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല
ഇനി വിശ്രമകാലം; പ്രഭാസ് ഇന്ത്യ വിടുന്നു, താമസം ഇനി ലണ്ടനിലെ ആഡംബര വീട്ടിൽ

തെലുങ്ക് സൂപ്പർ താരം പ്രഭാസ് ലണ്ടനിലേക്ക് താമസം മാറുന്നു. നടൻ ഒരു ആഡംബര വീട് ലണ്ടനിൽ മേടിച്ചെന്നും ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം അൽപനാളത്തേക്ക് മാറി നിൽക്കുന്നതെന്നും പറയപ്പെടുന്നു. നേരത്തെ കാൽമുട്ടിന്റെ ചികിത്സ സംബന്ധിച്ച് പ്രഭാസ് യൂറോപ്പിൽ ആയിരുന്നു.

പ്രഭാസ് എത്ര നാൾ ലണ്ടനിൽ ഉണ്ടാകുമെന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. പക്ഷേ താൻ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങുകുകയാണെന്നും അതുകൊണ്ട് ഇനി ചെയ്യാനുള്ള ചിത്രങ്ങൾക്ക് ഒരു ഇടവേള നൽകിക്കൊണ്ടാണ് അദ്ദേഹം പോകുന്നത്. ആരാധകർ സോഷ്യൽ മീഡിയയിൽ പ്രഭാസ് എവിടെയാണ് താമസിക്കുന്നത് അവിടെ ചെന്നിട്ട് എന്താണ് ചെയ്യാൻ പോകുന്നത് എന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ്.

പ്രേക്ഷകർ എല്ലാവരും കാത്തിരിക്കുന്ന പ്രഭാസിന്റെ 'കൽക്കി 2898 എഡി'യുടെ മുഴുവൻ ചിത്രീകരണത്തിന് ശേഷമാണു നടൻ ലണ്ടനിലേക്ക് തിരിക്കുന്നത്. നാ​ഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രമാണിത്. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മെയ് 9 നാണ് റിലീസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ഇനി വിശ്രമകാലം; പ്രഭാസ് ഇന്ത്യ വിടുന്നു, താമസം ഇനി ലണ്ടനിലെ ആഡംബര വീട്ടിൽ
'എങ്ങും മഞ്ഞുമ്മൽ ഫീവർ'; അഞ്ചാം ദിനം കഴിയുമ്പോൾ 17.90 കോടി നേടി 'മഞ്ഞുമ്മൽ ബോയ്സ്'

അതേസമയം, 'രാജാസാബ്' എന്ന ഹൊറർ കോമഡി ചിത്രവും പ്രഭാസിന്റേതായി റിലീസിന് കാത്തിരിക്കുന്നുണ്ട്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനൻ ആണ് നായികയായി എത്തുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി ജി വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് ​​കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ. കൂടാതെ സന്ദീപ് റെഡ്‌ഡി വാങ്കയുടെ സ്പിരിറ്റ് എന്ന ചിത്രത്തിന് വേണ്ടിയും കാത്തിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com