'മഞ്ഞുമ്മലിന് മുന്നേ ലാലേട്ടന്റെ പടം ഗുണ കേവിൽ ഷൂട്ട് ചെയ്തിരുന്നു'; മോഹൻലാൽ ചിത്രം ചർച്ചയാകുന്നു

'മഞ്ഞുമ്മലിന് മുന്നേ ലാലേട്ടന്റെ പടം ഗുണ കേവിൽ ഷൂട്ട് ചെയ്തിരുന്നു'; മോഹൻലാൽ ചിത്രം ചർച്ചയാകുന്നു

2010 ൽ റിലീസ് ചെയ്ത സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ഗുണ കേവിലാണ് ചിത്രീകരിച്ചത്

ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നാണ്. കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിലെ ഗുണ കേവിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. സിനിമയ്ക്ക് പിന്നാലെ വർഷങ്ങൾക്ക് മുമ്പ് ഗുണ കേവിൽ ചിത്രീകരിച്ച ഒരു മലയാളം സിനിമ വീണ്ടും ചർച്ചാ വിഷയമാവുകയാണ്.

എം പദ്മകുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം ശിക്കാറാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2010 ൽ റിലീസ് ചെയ്ത സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ഗുണ കേവിലാണ് ചിത്രീകരിച്ചത്.

'മഞ്ഞുമ്മലിന് മുന്നേ ലാലേട്ടന്റെ പടം ഗുണ കേവിൽ ഷൂട്ട് ചെയ്തിരുന്നു'; മോഹൻലാൽ ചിത്രം ചർച്ചയാകുന്നു
വെറും സ‍ർ‌വൈവൽ ത്രില്ലറല്ല, അതെയും താണ്ടി പോയത്; മഞ്ഞുമ്മൽ ബോയ്സ് റിവ്യൂ

മോഹൻലാൽ അവതരിപ്പിക്കുന്ന ബലരാമൻ എന്ന കഥാപാത്രത്തിന്റെ മകളെ(അനന്യ) വില്ലൻ തട്ടിക്കൊണ്ടുപോവുകയും മകളെ മോഹൻലാൽ രക്ഷിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. ഈ രംഗങ്ങൾ ഗുണ കേവിലാണ് ചിത്രീകരിച്ചത്. ത്യാഗരാജൻ മാസ്റ്ററാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത്.

'മഞ്ഞുമ്മലിന് മുന്നേ ലാലേട്ടന്റെ പടം ഗുണ കേവിൽ ഷൂട്ട് ചെയ്തിരുന്നു'; മോഹൻലാൽ ചിത്രം ചർച്ചയാകുന്നു
'മാളൂട്ടി' മുതൽ 'മഞ്ഞുമ്മൽ ബോയ്സ്' വരെ; മലയാളികളുടെ നെഞ്ചിടിപ്പിച്ച സർവൈവൽ ത്രില്ലറുകൾ

കൊടൈക്കനാലിലുള്ള ഗുണ കേവിന് ആ പേര് വീഴുന്നതിനും ഒരു സിനിമയാണ് കാരണമായത്. 1992ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായ ഗുണയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത് ഈ ഗുഹയിലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണു 'ഗുണാ കേവ്സ്' എന്ന പേര് ലഭിക്കുന്നത്. ഇതിന് പിന്നാലെ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കുകയും കമിതാക്കൾ ഇവിടെയെത്തി ആത്മഹത്യ ചെയ്യുന്നത് പതിവാകാനും തുടങ്ങിയതോടെ ഗുഹയിലെ ഏറ്റവും ആഴമേറിയ ഭാഗം എന്നന്നേക്കുമായി അടച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com