'അനിയത്തിയുടെ മകളുടെ കല്യാണമാണ്', രാധിക തിലകിന്റെ മകളെ ചേ‍ർത്ത് പിടിച്ച് സുജാത

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവികയുടെ വിവാഹ ചിത്രങ്ങളാണ് സുജാത പങ്കുവെച്ചത്
'അനിയത്തിയുടെ മകളുടെ കല്യാണമാണ്', രാധിക തിലകിന്റെ മകളെ ചേ‍ർത്ത് പിടിച്ച് സുജാത

രാധികയുടെ മകളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഗായിക സുജാത മോഹൻ. അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവികയുടെ വിവാഹ ചിത്രങ്ങളാണ് സുജാത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുടുംബസമേതം ഗായിക ദേവികയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ‘എന്റെ പ്രിയപ്പെട്ട രാധികയുടെ മകള്‍. ഈ നവദമ്പതികളെ നിങ്ങൾ ആശീർവദിക്കൂ’ എന്ന ക്യാപ്ഷനോടെയാണ് സുജാത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹം. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വരൻ അരവിന്ദ് ബെംഗളൂരുവിൽ അഭിഭാഷകനാണ്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹത്തോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകള്‍ നടക്കുകയെന്ന് ദേവികയുടെ പിതാവ് സുരേഷ് കൃഷ്ണൻ അറിയിച്ചു.

'അനിയത്തിയുടെ മകളുടെ കല്യാണമാണ്', രാധിക തിലകിന്റെ മകളെ ചേ‍ർത്ത് പിടിച്ച് സുജാത
'ഇനി എന്നും', നടി രാകുൽ പ്രീത് സിങ് വിവാഹിതയായി

അനിയത്തിയുടെ അപ്രതീക്ഷിത വേർപാട് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും താനും കുടുംബവും ഇപ്പോഴും കരകയറിയിട്ടില്ലെന്നു സുജാത പൊതുവേദിയിലുൾപ്പെടെ നിരവധി തവണ പറഞ്ഞിട്ടുണ്ട്. വിവാഹം നടക്കുന്നതിനിടെ സുജാതയും മകൾ ശ്വേതയും ഒരുമിച്ച് പ്രാർഥനാമംഗള ഗാനം പാടിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേ നേടിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com