'ഇനി എന്നും', നടി രാകുൽ പ്രീത് സിങ് വിവാഹിതയായി

ഗോവയിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്
'ഇനി എന്നും', നടി രാകുൽ പ്രീത് സിങ്  വിവാഹിതയായി

ബോളിവുഡ് നടി രാകുൽ പ്രീത് സിങ് വിവാഹിതയായി. നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയാണ് വരൻ. ഗോവയിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. 'ഇന്ന് മുതൽ ഇനി എന്നും' എന്ന ക്യാപ്ഷനോട് കൂടിയാണ് ഇരുവരും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വരുൺ ധവാൻ, ഷാഹിദ് കപൂർ തുടങ്ങി ബോളിവുഡിൽ നിന്ന് നിരവധി സെലിബ്രിറ്റികൾ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ഫെബ്രുവരി 19 ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ട ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ദീർഘകാലമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. 2021-ൽ ആണ് ജാക്കിയുമായുള്ള പ്രണയത്തെക്കുറിച്ച് നടി വെളിപ്പെടുത്തുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമാണ് രാകുൽ പ്രീത് സിങ്.

'ഇനി എന്നും', നടി രാകുൽ പ്രീത് സിങ്  വിവാഹിതയായി
'പോച്ചറി'ന് കേരളത്തിൽ ഗംഭീര വരവേൽപ്പ്

ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ, കത്രീന കൈഫ്, വരുൺ ധവാൻ, നടാഷ ദലാൽ, ഷാഹിദ് കപൂർ, മീര രാജ്പുത് തുടങ്ങി ബോളിവുഡിലെ ഏറ്റവും വലിയ വിവാഹങ്ങൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ യൂസഫാണ് ഇവരുടെ വിവാഹത്തിന്റെ സുരക്ഷാ ക്രമീകരണവും നിർവഹിച്ചത്. മുൻകൂറായി ഏറ്റെടുത്തിട്ടുള്ള ജോലികൾ തീർക്കുന്നതിയായി വിവാഹം കഴിഞ്ഞ ഉടനെ തന്നെ ദമ്പതികൾ തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് ഇടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com