പോറ്റിയുടെ മന്ത്രങ്ങൾ ഇനി പല ഭാഷകളിൽ.....

ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിലെ റിലീസ് പ്രഖ്യാപിച്ചു
പോറ്റിയുടെ മന്ത്രങ്ങൾ ഇനി പല ഭാഷകളിൽ.....

തിയേറ്ററുകളിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി മമ്മൂട്ടിയുടെ 'ഭ്രമയുഗം' ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിലെ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 23 ന് ചിത്രം തിയേറ്ററുകളിൽ എത്തും. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സിനിമ ഇതുവരെ 13 കോടി രൂപയോളമാണ് രാജ്യത്ത് നിന്ന് വാരികൂട്ടിയത്. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com