'കയ്യിലിരുപ്പ് ആരുടേയും നല്ലതല്ല'! 'കടകൻ' ട്രെയിലർ പുറത്തിറങ്ങി

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്
'കയ്യിലിരുപ്പ് ആരുടേയും നല്ലതല്ല'! 'കടകൻ' ട്രെയിലർ പുറത്തിറങ്ങി

ഹക്കീം ഷാജഹാൻ നായകനാകുന്ന പുതിയ ചിത്രം കടകന്റെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി. ​ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ നാടൻ തല്ലും മാസ്സ് ആക്ഷൻ രം​ഗങ്ങളും കുറിക്ക് കൊള്ളുന്ന ഡയലോ​ഗുകളും ഉൾപ്പെടുത്തിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. അടി, പക, പ്രതികാരം തുടങ്ങി തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ തക്കവണ്ണം ചേരുവകൾ ചേർത്ത് ​എത്തുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

'കയ്യിലിരുപ്പ് ആരുടേയും നല്ലതല്ല'! 'കടകൻ' ട്രെയിലർ പുറത്തിറങ്ങി
ഇനി സംവിധാനം തമിഴിൽ, അഞ്ജലി മേനോൻ കെആർജി സ്റ്റുഡിയോയ്‌ക്കൊപ്പം തമിഴ് ചിത്രം പ്രഖ്യാപിച്ചു

നവാഗതനായ സജിൽ മമ്പാടാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം മാർച്ച് ഒന്നിന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ബോധിയും എസ് കെ മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ചിത്രം ഫാമിലി എന്റർടൈനർ ഖലീലാണ് നിർമ്മിക്കുന്നത്.

'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായെത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com