ബിടിഎസിന്റെ വഴിയെ ബ്ലാക്ക്പിങ്കും?; വേർപിരിയുമോ ഈ സംഘം

ബ്ലാക്ക് പിങ്ക് താരമായ റോസ് പുത്തൻ ഇനി സോളോ ആൽബം ഇറക്കുമെന്നുള്ള വാർത്തകളാണ് എത്തുന്നത്
ബിടിഎസിന്റെ വഴിയെ ബ്ലാക്ക്പിങ്കും?; വേർപിരിയുമോ ഈ സംഘം

സിയൂൾ: ബിടിഎസിന്റെ താത്കാലിക വേർപിരിയൽ കെ-പോപ് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ ആശങ്കയുണ്ടാക്കുന്ന വാർത്തയായിരുന്നു. ഇപ്പോഴിതാ ഏതാണ്ട് അതേ പാത പിന്തുടരുകയാണ് ലോക പ്രശസ്ത കേ-പോപ് ബാൻഡായ ബ്ലാക്ക്പിങ്ക് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബ്ലാക്ക് പിങ്ക് താരമായ റോസ് പുത്തൻ ഇനി സോളോ ആൽബം ഇറക്കുമെന്നുള്ള വാർത്തകളാണ് എത്തുന്നത്. താരത്തിന്റെ പുതിയ സംരഭത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും വാർത്തകളെത്തുന്നു.

റിപ്പോർട്ട് ഔദ്യോഗികമല്ലെങ്കിലും റോസ് കൊളംബിയ റെക്കോർഡ്സ് എന്ന സംഗീത കമ്പനിയിൽ ചേരുമെന്ന വാർത്ത മുൻപുണ്ടായിരുന്നത് കൊണ്ട് പുതിയ വാർത്തയും തള്ളിക്കളയാനാകില്ല. ബ്ലാക്ക്പിങ്കിലെ മറ്റ് താരങ്ങളായ ലിസ, ജെന്നി എന്നിവർ അവരുടെ സോളോകൾ തുടങ്ങിയിരുന്നു.

വൈജി എന്റർടൈൻമെന്റ്സുമായുള്ള ബ്ലാക്പിങ്കിന്റെ കരാർ അവസാനിച്ചതോടെയാണ് താരങ്ങൾ സ്വന്തം സംരഭത്തിലേക്ക് വഴി തിരിഞ്ഞത്. മാത്രമല്ല മറ്റൊരു ബ്ലാക്ക്പിങ്ക് താരമായ ജീസു തന്റെ സഹോദരന്റെ സംഗീതകമ്പനിയിൽ ചേരാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സജീവമാണ്. ആരാധക ലോകത്ത് ബ്ലാക്ക്പിങ്ക് വലിയ ചർച്ചയായതോടെ വൈജി എന്റർടൈൻമെന്റ്സ് കരാർ നീട്ടി നൽകുമെന്ന പ്രതീക്ഷയും ഫാൻസ് പ്രകടിപ്പിക്കുന്നുണ്ട്.

ബിടിഎസിന്റെ വഴിയെ ബ്ലാക്ക്പിങ്കും?; വേർപിരിയുമോ ഈ സംഘം
ബെര്‍ലിൻ ഫിലിം ഫെസ്റ്റിവലിൽ അല്ലു അര്‍ജുന്‍; പുഷ്പയിലൂടെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് താരം

Related Stories

No stories found.
logo
Reporter Live
www.reporterlive.com