ബെര്‍ലിൻ ഫിലിം ഫെസ്റ്റിവലിൽ അല്ലു അര്‍ജുന്‍; പുഷ്പയിലൂടെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് താരം

പുഷ്പ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ 'പുഷ്പ: ദ റൈസ്' പുറത്തിറങ്ങിയതോടെ റഷ്യ, യുഎസ്എ, ഗള്‍ഫ്, ഓസ്ട്രേലിയ, ജപ്പാന്‍, യുകെ തുടങ്ങിയ ഇടങ്ങളിൽ പുഷ്പയും പുഷ്പയുടെ സ്റ്റൈലും ശ്രദ്ധേയമാണ്.
ബെര്‍ലിൻ ഫിലിം ഫെസ്റ്റിവലിൽ അല്ലു അര്‍ജുന്‍; പുഷ്പയിലൂടെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് താരം

ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്ന 'പുഷ്പ: ദ റൈസ്'-ന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ പങ്കെടുക്കാൻ ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. ആഗോള തലത്തിലുള്ള സംവിധായകര്‍, നിര്‍മ്മാതാക്കള്‍, മാര്‍ക്കറ്റ് ബയര്‍മാര്‍ തുടങ്ങിയവരുമായി അദ്ദേഹം സന്ദര്‍ശനവേളയില്‍ സമയം ചെലവഴിക്കും. കൂടാതെ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം അന്താരാഷ്‌ട്ര മാധ്യമങ്ങളോടും അദ്ദേഹം സംസാരിക്കും.

പുഷ്പ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ 'പുഷ്പ: ദ റൈസ്' പുറത്തിറങ്ങിയതോടെ റഷ്യ, യുഎസ്എ, ഗള്‍ഫ്, ഓസ്ട്രേലിയ, ജപ്പാന്‍, യുകെ തുടങ്ങിയ ഇടങ്ങളിൽ പുഷ്പയും പുഷ്പയുടെ സ്റ്റൈലും ശ്രദ്ധേയമാണ്. ബെര്‍ലിനിലിലെ താരത്തിന്റെ സാന്നിദ്ധ്യം അന്താരാഷ്‌ട്രതലത്തില്‍ ചിത്രത്തിന്റെ പ്രശസ്തി ഇനിയും വര്‍ദ്ധിപ്പിച്ചേക്കും. പുഷ്പ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ പുഷ്പ 2; ദ റൂള്‍' ആണ് അല്ലു അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് സിനിമ തിയേറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കി കഴിഞ്ഞു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധി പിടിച്ചുപറ്റി. ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. രണ്ടാം ഭാഗത്തില്‍ എന്തു സംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയിലാണ് ഇപ്പോൾ പ്രേക്ഷകർ.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നതും.

ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

ബെര്‍ലിൻ ഫിലിം ഫെസ്റ്റിവലിൽ അല്ലു അര്‍ജുന്‍; പുഷ്പയിലൂടെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് താരം
ഈ ചാത്തൻ അങ്ങനെയൊന്നും തിയേറ്റർ വിടില്ല; നാലാം ദിവസവും കുലുങ്ങാതെ ഭ്രമയുഗം, ബി.ഓ കളക്ഷൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com