ഈ ചാത്തൻ അങ്ങനെയൊന്നും തിയേറ്റർ വിടില്ല; നാലാം ദിവസവും കുലുങ്ങാതെ ഭ്രമയുഗം, ബി.ഓ കളക്ഷൻ

3.50 കോടിയാണ് കഴിഞ്ഞ ദിവസം മാത്രം ചിത്രം കേരളത്തിൽ നേടിയത്
ഈ ചാത്തൻ അങ്ങനെയൊന്നും തിയേറ്റർ വിടില്ല; നാലാം ദിവസവും കുലുങ്ങാതെ ഭ്രമയുഗം, ബി.ഓ കളക്ഷൻ

തിയേറ്ററുകളിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി മമ്മൂട്ടിയുടെ 'ഭ്രമയുഗം' ജൈത്രയാത്ര തുടരുകയാണ്. മികച്ച തുടക്കം ലഭിച്ച ചിത്രം നാലാം ദിവസത്തിലെത്തി നിൽക്കുമ്പോൾ ബോക്സ് ഓഫീസിനും ആഘോഷിക്കാനുള്ള വക ചിത്രമൊരുക്കുന്നുണ്ട്. സാക്നിൽക്കിന്റെ കണക്ക് പ്രകാരം ഭ്രമയുഗം ശനിയാഴ്ച്ചയും അതിരറ്റ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 3.50 കോടിയാണ് കഴിഞ്ഞ ദിവസം മാത്രം ചിത്രം കേരളത്തിൽ നേടിയാത്. ഇതോട് സിനിമ ആകെ 9.05 കോടി കേരളത്തിൽ നിന്ന് മാത്രം സ്വന്തമാക്കിയിട്ടുണ്ട്.

താരതമ്യേന ആദ്യ ദിനത്തേക്കാൾ 20 ശതമാനം താഴ്ച്ച രണ്ടാം ദിവസം 2.45 എന്ന കണക്കോടെ ഭ്രമയുഗം നേരിട്ടുവെങ്കിലും കഴിഞ്ഞ ദിവസം കളക്ഷൻ ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. ഞായറാഴ്ച്ചയായ ഇന്ന് മൂന്നാം ദിനത്തേക്കാൾ കളക്ഷൻ ബോക്സ് ഓഫീസിൽ നിറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.

61.24 ശതമാനം ഒക്ക്യുപെൻസിയാണ് ഭ്രമയുഗത്തിനുണ്ടായിരുന്നത്. ഈവനിംഗ് ഷോ മാത്രം 70.26 ശതമാനം ആളുകളാണ് കണ്ടത്. ചിത്രം വൈകാതെ 10 കോടിയിലെത്തുമെന്നാണ് അനുമാനം. മമ്മൂട്ടിയുടെ കാതൽ സിനിമയെ മറികടന്നുകൊണ്ടുള്ള പെർഫോമൻസാണ് ഭ്രമയുഗം എന്നാണ് കണക്കുകളിൽ സൂചിപ്പിക്കുന്നത്.

ഈ ചാത്തൻ അങ്ങനെയൊന്നും തിയേറ്റർ വിടില്ല; നാലാം ദിവസവും കുലുങ്ങാതെ ഭ്രമയുഗം, ബി.ഓ കളക്ഷൻ
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് 'പ്രേമയുഗം'

Related Stories

No stories found.
logo
Reporter Live
www.reporterlive.com